ശാശ്വതീകാനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്തു കാശിക്കു പോകുമെന്ന് വെള്ളാപ്പള്ളി

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്കു പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്തു കാശിക്കു പോകാന്‍ തയാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചാനലുകളിലൂടെ പീഡിപ്പിച്ചാലും താന്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറില്ല. ഇപ്പോഴത്തെ ആരോപണങ്ങള്‍ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.
ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ചെമ്പഴന്തി മഠാധിപതി ശുഭാംഗാനന്ദ ഇതിന് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയരെയെല്ലാം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. സത്യം അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്വാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് ശിവഗിരി മഠാധിപതി പ്രകാശനന്ദയും ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. ശ്വാശ്വതീകാനന്ദയുടെ ബന്ധുക്കളും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം വേണമെന്ന് വിവിധകോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നതോടെ സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദമേറിയിരിക്കുകയാണ്.
സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശിവഗിരി മഠത്തെ കുറിച്ച് അന്വേഷണം വേണമെന്ന നിലപാടും വെള്ളാപ്പള്ളി മുന്നോട്ട് വച്ചിട്ടുണ്ട്. സ്വാമിയുടെ ദിനചര്യകള്‍ ശരിയായ ദിശയിലായിരുന്നില്ലെന്നും ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി എന്തിനാണ് വിദേശത്ത് കറങ്ങിയതെന്നുമുള്ള ചോദ്യങ്ങളാണ് നടേശന്‍ ഉന്നയിക്കുന്നത്. ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നു എന്ന ആരോപണവും വെള്ളാപ്പള്ളി മുന്നോട്ടു വയ്ക്കും. തുഷാറുമായി ഗള്‍ഫില്‍ ഉണ്ടായെന്ന് പറയപ്പെടുന്ന വഴക്കിന് കാരണം ശിവഗിരിയിലെ അധികാര തര്‍ക്കങ്ങളാണെന്നും പറയും.
ബിജു രമേശിനെതിരെയും നടേശന്‍ രംഗത്തെത്തും. സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതാണെങ്കില്‍ അത് ശിവഗിരിയുമായി ബന്ധപ്പെട്ടവരാണെന്ന ട്വിസ്റ്റ് അപ്രതീക്ഷിതം തന്നെയാണ്. ശിവഗിരിയെ ആരോപണത്തിലാക്കാന്‍ പര്യാപ്തമായ മറ്റൊരു കാര്യം കൂടി വെള്ളാപ്പള്ളി നടേശന് ലഭിച്ചിട്ടുണ്ട്. അതായത് ശാശ്വതീകാനന്ദയുടെ മരണശേഷം സഹായി സാബു പോയത് വര്‍ക്കലയിലേക്കായിരുന്നു. ഇത് എന്തിനാണെന്നാണ് വെള്ളാപ്പള്ളി ഭക്തരുടെ ചോദ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha