ഹൈക്കോടതി ഉത്തരവ് റദ്ദാക്കി; 2013 ലെ എസ്.ഐ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനമാകാമെന്ന് സുപ്രീംകോടതി

2013 ലെ എസ്.ഐ റാങ്ക് ലിസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. നിലവിലെ ലിസ്റ്റില്‍ നിന്നും പി.എസ്.സിയ്ക്ക് നിയമനം നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംവരണതത്വം പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു 2013 ലെ എസ്.ഐ റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയത്. 838 ഉദ്യോഗാര്‍ഥികളാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ 28 ഉദ്യോഗാര്‍ഥികള്‍ സുപ്രീംകോടതിയെ സമീച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha