കഴക്കൂട്ടത്തെ ടെക്കി കൊലക്കേസ്: കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ട അച്ഛന്‍ നിയന്ത്രണം വിട്ടു കരഞ്ഞു, യാതൊരു ഭാവവ്യത്യാസമില്ലാതെ യുവതി

കഴക്കൂട്ടത്തെ ടെക്കി കൊലക്കേസ് കോടതയില്‍ എത്തിയപ്പോള്‍ കണ്ടത് യാതൊരു ഭാവവ്യത്യാസവുമില്ലാത്ത അനുശാന്തിയെ. സ്വന്തം കുഞ്ഞിനെ വെട്ടിക്കൊല്ലാന്‍ കൂട്ടു നിന്ന അനുശാന്തിയെ കാണാന്‍ കോടതി വളപ്പില്‍ വന്‍ ജനക്കൂട്ടം നിറഞ്ഞിരുന്നു. ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ ഒന്നാംപ്രതി നിനോമാത്യു തന്നെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പ്രധാന സാക്ഷിയും രണ്ടാംപ്രതി അനുശാന്തിയുടെ ഭര്‍ത്താവുമായ ലിജീഷ് കോടതിയില്‍. ടെക്‌നോപാര്‍ട്ടില്‍ ജോലി ചെയ്തിരുന്ന ഭാര്യ, കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനേയും അമ്മായി അമ്മയേയും കൊല ചെയ്യാനുള്ള തന്ത്രങ്ങള്‍ ഒരുക്കിയത്. അതിന് ശേഷം ലിജീഷിനേയും കൊല്ലാന്‍ ശ്രമിച്ചിരുന്നു. ടെക്കികള്‍ പ്രതിയായ കേസിലെ സാക്ഷിവിസ്താരത്തില്‍ കേസിലെ പ്രതി അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ വിസ്തരിക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍ ഉണ്ടായി. തന്റെ ഭാര്യയുടെ ഒത്താശയോടെ നിനോ മാത്യു നടത്തിയ ആക്രമണത്തെപ്പറ്റി മൊഴി നല്‍കിയ ലിജീഷ് അമ്മയുടെയും കുഞ്ഞിന്റെയും രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ട് വിതുമ്പി. വസ്ത്രങ്ങളിലേക്ക് നോക്കാന്‍ ശക്തിയില്ലാതെ മുഖം കുനിച്ച ലിജീഷ് കോടതിയില്‍ തടിച്ച് കൂടിയവരെ ഈനറണിയിച്ചു.
അമ്മയെയും മൂന്നര വയസ്സുള്ള മകളെയും കൊലപ്പെടുത്തിയശേഷം വാതിലിന്റെ മറവില്‍ ഒളിച്ചുനിന്ന് തന്നെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊലക്കുശേഷം നിനോയ്ക്ക് രക്ഷപെടാനുള്ള വീടിനടുത്തെ ഇടവഴികള്‍ വാട്‌സ് ആപ്പ് വഴി അനുശാന്തി അയച്ചു നല്‍കിയിരുന്നു. കൊല ആസുത്രണം ചെയ്തതും അനുശാന്തിയായിരുന്നു.
നിനോയും ഭാര്യ അനുശാന്തിയുമായുള്ള അവിഹിതബന്ധം തടഞ്ഞതിനാണ് തന്നെയും കുടുംബത്തെയും ഒഴിവാക്കാന്‍ നിനോ മാത്യു ശ്രമിച്ചതെന്നും വിചാരണവേളയില്‍ ലിജീഷ് മൊഴി നല്‍കി. ഇതെല്ലാം പ്രതിക്കൂട്ടില്‍ കണ്ട് നിന്ന അനുശാന്തിക്ക് യാതൊരു കുലുക്കവുമില്ലായിരുന്നു. ഒന്നാം പ്രതി നിനോ മാത്യുവിന്റെ ഭാര്യയും അച്ഛനും സഹോദരിയും കോടതിയില്‍ സാക്ഷിവിസ്താരം കേള്‍ക്കാനെത്തിയിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തി ലിജീഷ് തിരിച്ചറിഞ്ഞു.
ആക്രമണത്തിന് ശേഷം പൊലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ അനുശാന്തിക്കെതിരെ മൊഴി നല്‍കാത്തത് നാണക്കേട് മൂലമാണ്. ഇതിന് പുറമേ അനുശാന്തിയുടെ പങ്ക് ആ സമയം തനിക്ക് വ്യക്തമല്ലായിരുന്നു. പിന്നീട് ആശുപത്രിയില്‍ കിടന്ന് ആലോചിച്ചപ്പോഴാണ് സംശയം വര്‍ദ്ധിച്ചത്. തന്നെ ആശുപത്രിയില്‍ കാണാന്‍ വരാത്തതും കുഞ്ഞിന്റെയും അമ്മയുടെയും മരണാനന്തര കര്‍മ്മങ്ങള്‍ക്ക് പങ്കെടുക്കാത്തതും സംശയം വര്‍ദ്ധിപ്പിച്ചെന്ന് മൊഴിയില്‍ പറയുന്നു. അതിനിടെ സാക്ഷി വിസ്താരത്തിനിടെ ലിജീഷിന് പരസ്ത്രീ ബന്ധമുള്ളതായി അനുശാന്തിയുടെ അഭിഭാഷകന്‍ ആരോപിച്ചെങ്കിലും ലിജീഷ് നിഷേധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha