Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

ഏതെങ്കിലും കാരണവശാല്‍ അതിന് സാധിക്കുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഫിലമെന്‍റ് രഹിതമാകണം; എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫിലമെന്‍റ് രഹിത കേരള പദ്ധതിയുടെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

02 AUGUST 2022 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

  കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു...പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും

ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടു... സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....

  ഇന്നുമുതൽ വേനൽ മഴ പെയ്യാൻ സാധ്യത... കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

  പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫിലമെന്‍റ് രഹിത കേരള പദ്ധതിയുടെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിലാവ് പദ്ധതിയുടെ ഭാഗമായി ഈ ലക്ഷ്യത്തില്‍ എത്തുന്നതാണ് ഉചിതം. ഏതെങ്കിലും കാരണവശാല്‍ അതിന് സാധിക്കുന്നില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഫിലമെന്‍റ് രഹിതമാകണം. പദ്ധതി സംബന്ധിച്ച അവലോകനയോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

നിലവില്‍ പ്രവര്‍ത്തനം ഏറ്റെടുത്ത് തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫിലമെന്‍റ് രഹിത ക്യാമ്പയിന്‍റെ ഭാഗമാകാന്‍ പ്രത്യേക നടപടി കൈകൊള്ളണം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എല്ലാ ജില്ലകളിലും അത്തരം സ്ഥാപനങ്ങളുടെ യോഗം വിളിക്കണം. കെഎസ്ഇബിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കണം. നിലവിലുണ്ടായ പരാതികളും ആശങ്കളും ചര്‍ച്ചചെയ്ത് വ്യക്തത വരുത്തി പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍, കിഫ്ബി സിഇഒ തുടങ്ങിയവര്‍ യോഗം ചേരണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ഏഴ് വര്‍ഷത്തെ വാറണ്ടി നിലാവ് പദ്ധതിയില്‍പ്പെട്ട എല്‍ഇഡി വിളക്കുകള്‍ക്കുണ്ട്. ഇവ ഉപയോഗശ്യൂന്യമായാല്‍ 48 മണിക്കൂറിനകം മാറ്റാന്‍ നപടിയെടുക്കണം. പരമാവധി ഒരാഴ്ചയ്ക്കുള്ളില്‍ അത്തരം പരാതികള്‍ പരിഹരിക്കാന്‍ എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസസ് ലിമിറ്റഡ് ഇടപെടണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഉപയോഗശ്യൂന്യമായ വിളക്കുകള്‍ മാറ്റാന്‍ കാലതാമസമുണ്ടാകുന്നതായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരാതിപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിർദേശം.

ഫിലമെന്‍റ് രഹിത കേരളം എന്ന ആശയം എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നടപ്പാക്കുന്നതാണ് നിലാവ് പദ്ധതി. 10.5 ലക്ഷം പരമ്പരാഗത തെരുവു വിളക്കുകള്‍ക്കു പകരം എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കലാണ് ഉദ്ദേശ്യം. ആദ്യ ഘട്ടത്തില്‍ രണ്ട് ലക്ഷവും രണ്ടാം ഘട്ടത്തില്‍ 8.5 ലക്ഷവും ബള്‍ബുകള്‍ എല്‍ഇഡിയിലേക്ക് മാറും.

പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കള്‍ ആയി വൈദ്യുതി ബോര്‍ഡും പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റായി എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസസ് ലിമിറ്റഡുമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 573 ഗ്രാമ പഞ്ചായത്തുകളിലും 65 നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

യോഗത്തില്‍ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കെ.എസ്. ഇ.ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ രാജൻ ഖൊബ്രഗഡെ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് പ്രതിനിധികളും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (27 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (51 minutes ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (58 minutes ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (1 hour ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....  (1 hour ago)

സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ  (2 hours ago)

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (6 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (6 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (6 hours ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (6 hours ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (7 hours ago)

Malayali Vartha Recommends