കെ-റെയിലിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ കേരളം വൈകുകയാണ്; അലൈൻമെന്റ് പ്ലാൻ, ആവശ്യമായ റെയിൽവേ ഭൂമി, എറ്റെടുക്കുന്ന ഭൂമി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കേരളത്തോട് വ്യക്തത തേടിയിട്ടുണ്ട്; കേരളം ഈ കാര്യങ്ങൾക്ക് എന്ത് വിശദീകരണമാണ് നൽകുന്നത് എന്നറിയണം; അത് പരിശോധിച്ച് മാത്രമെ കെ-റെയിലിന് അനുവാദം നൽകൂ; കടുപ്പിച്ച് കേന്ദ്രസർക്കാർ

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്ന പദ്ധതിയാണ് കെ റെയിൽ. പ്രതിഷേധങ്ങളും ജനങ്ങളുടെ സമരങ്ങളും കാരണം ആ പദ്ധതിയുമായി മുന്നോട്ടു പോകാൻപറ്റാത്ത അവസ്ഥയിലാണ് കേരള സർക്കാർ ഇപ്പോൾ ഉള്ളത്. ഇപ്പോൾ ഇതാ കെ റെയിലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിർണായകമായ ചില പരാമർശങ്ങൾ നടത്തിയിരിക്കുകയാണ്.
കെ-റെയിലിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ കേരളം വൈകുകയാണെന്ന ആരോപണമാണ് കേന്ദ്രസർക്കാർ ഉന്നയിച്ചിരിക്കുന്നത്. അലൈൻമെന്റ് പ്ലാൻ, ആവശ്യമായ റെയിൽവേ ഭൂമി, എറ്റെടുക്കുന്ന ഭൂമി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കേരളത്തോട് വ്യക്തത തേടിയിട്ടുണ്ടെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. കേരളം ഈ കാര്യങ്ങൾക്ക് എന്ത് വിശദീകരണമാണ് നൽകുന്നത് എന്ന് അറിയണം .
അത് പരിശോധിച്ച് മാത്രമെ കെ-റെയിലിന് അനുവാദം നൽകൂവെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ . കെ-റെയിലിന് അനുവാദം കൊടുക്കുകയാണെങ്കിൽ മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥ വരുമെന്നും കേന്ദ്രസർക്കാർ ചൂണ്ടി കാണിച്ചിരിക്കുകയാണ് . രേഖാകളോടൊപ്പമാണ് കേന്ദ്രസർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. എന്തായാലും കേരളത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ് കോറിഡോര്‍ പദ്ധതിക്കാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത് കെറയില്‍ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരേ സ്വരത്തില്‍ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഈ വാദങ്ങളെ പ്രതിരോധിക്കുന്നത് ഇവരെല്ലാം വികസന വിരോധികളാണെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് . കെറെയിലിന് ഇതുവരെയും കേന്ദ്ര അനുമതി കിട്ടിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .
കെറെയിലിന് പകരം കേരളത്തിന് മൂന്നാമത്തെ റെയില്‍വേ ലൈന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ ബി.ജെ.പി കേന്ദ്രത്തെ സമീപിച്ചിരുന്നു .സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കേണ്ടതില്ല എന്ന നിലപാടാണ് കേരളത്തില്‍ ബി.ജെ.പി. നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ഈ നിലപാട് കേരളത്തിലെ വികസനത്തിന് ബി.ജെ.പി. എതിര് നില്‍ക്കുന്നു എന്നതരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം കേരളത്തില്‍ റെയില്‍വേ വികസനത്തിന് ബദല്‍ പദ്ധതിയുടെ സാധ്യത തേടി കേരളത്തില്‍ നിന്നുള്ള ബിജെപി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha