പൊന്മുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍, റോഡ് മണ്ണ് മൂടിയതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു

തിരുവനന്തപുരം പൊന്മുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍. പുതുക്കാട് എസ്റ്റേറ്റിന് സമീപമാണ് മണ്ണിടഞ്ഞത്. റോഡില്‍ മണ്ണ് മൂടിയതോടെ പ്രദേശത്തെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.രാവിലെ എട്ടോടെ വലിയ പാറക്കഷ്ണങ്ങളടക്കം റോഡിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. മണ്ണ് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. നൂറോളം കുടുംബങ്ങളാണ് റോഡിനു മറുവശത്തുള്ള ലയങ്ങളില്‍ താമസിക്കുന്നത്.
പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര നിലവിൽ നിരോധിച്ചിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി കൂടാതെ കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിരിക്കുകയാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവ തുറന്നു പ്രവർത്തിക്കില്ലെന്നാണ് തിരുവനന്തപുരം വനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ അറിയിപ്പ്.
https://www.facebook.com/Malayalivartha