കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം: പൊള്ളലേറ്റ സുഹൃത്ത് ചികിത്സയിൽ:- കാറിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു

കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി- പാപ്പിനിശേരി കെ.എസ്.ടി.പി.റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇരു വാഹനങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റൂ.
കര്‍ണ്ണാടകചീക്ക് മംഗ്ഗൂര്‍ സ്വദേശിയായ ഷംഷിര്‍ (25) ആണ് മരിച്ചത്. സുഹൃത്തായ കൂടെയുണ്ടായിരുന്ന ബൈക്ക് യാത്രികനായ മാലിക്ക് (26) നെ ഗുരുതരമായി പൊള്ളലേറ്റ് കണ്ണൂര്‍ പരിയാരം ഗവ: മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വാഹനങ്ങള്‍ തമ്മിലുണ്ടായ ഇടിയെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ ഇറങ്ങിയോടിയതിനാന്‍ മോറാഴ സ്വദേശി രാധാകൃഷ്ണന്‍ അത്ഭുതകരമായി രക്ഷപെട്ടു. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. KL 59 B 8308 സ്വിഫ്റ്റ് കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണപുരം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. ഷംഷിറിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha