സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിനം ... ഈ മാസം 24 മുതല്‍ ഓണപ്പരീക്ഷ തുടങ്ങും, ശേഷം സെപ്തംബര്‍ രണ്ട് മുതലാണ് ഓണാവധി

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവര്‍ത്തിദിനം. 2022-23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഇന്ന് സംസ്ഥാനക്കെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിവസം ആയിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
അതേസമയം ശക്തമായ മഴയുടെ സാഹചര്യത്തില്‍ നിരവധി ദിവസങ്ങളിലാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നത്. ഈ മാസം 24 മുതല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണപ്പരീക്ഷ ആരംഭിക്കും.
പല ദിവസങ്ങളിലും സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ ഓണപ്പരീക്ഷയില്‍ ഉള്‍പ്പെടുത്തേണ്ട പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിദിനം ആക്കാന്‍ വിദ്യഭ്യാസവകുപ്പ് തീരുമാനിച്ചത്. ഓണപ്പരീക്ഷയ്ക്ക് ശേഷം സെപ്തംബര്‍ രണ്ട് മുതലാണ് ഓണാവധി. ഇതിന് ശേഷം 12 ന് സ്‌കൂളുകള്‍ തുറക്കും
"
https://www.facebook.com/Malayalivartha


























