Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

അടിമുടി ദുരൂഹത... സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ചതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കു ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥി മൂന്നാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി; ശീതള പാനീയം നല്‍കിയത് ആരെന്ന് കണ്ടെത്താനായില്ല; നടുങ്ങി ബന്ധുക്കളും കൂട്ടുകാരും

18 OCTOBER 2022 09:10 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

വല്ലാത്തൊരു വിഷമത്തിലാണ് തിരുവനന്തപുരം കളിയിക്കാവിള. സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ചതിനെത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്കു ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന 6-ാം ക്ലാസ് വിദ്യാര്‍ഥി മൂന്നാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനില്‍-സോഫിയ ദമ്പതികളുടെ മകന്‍ അശ്വിന്‍ (11) ആണ് മരിച്ചത്.

ഹൃദയം പൊട്ടിയ അവസ്ഥയിലാണ് ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലുള്ളവരും. കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തില്‍ കഴിഞ്ഞ 24 നാണ് സംഭവം. പരീക്ഷ കഴിഞ്ഞു ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ഥി 'കോള' എന്ന പേരില്‍ പാനീയം കുടിക്കാന്‍ തന്നുവെന്നാണു കുട്ടിയുടെ മൊഴി. ജ്വരബാധിതനായി അവശനിലയില്‍ പിറ്റേന്നു തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിക്ക് ആരാണു പാനീയം നല്‍കിയതെന്നു കണ്ടെത്താനായിട്ടില്ല. ഛര്‍ദിയും കടുത്ത ശ്വാസംമുട്ടലുമായി 27 ന് അശ്വിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളില്‍ ചെന്നിട്ടുണ്ടെന്നും അന്നനാളത്തിനും കുടലിനുമുള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ടെന്നും കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നരയോടെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ചികിത്സയ്ക്കിടെ കടുത്ത ന്യുമോണിയ ബാധിച്ചു. പിന്നീട് അണുബാധയും ഉണ്ടായി. ഇതേ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തും. തുടര്‍ന്നു വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

പരീക്ഷ കഴിഞ്ഞ് ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍, ഇതേ സ്‌കൂളിലെ ഒരു വിദ്യാര്‍ഥി കോള എന്ന പേരില്‍ ശീതള പാനീയം നല്‍കിയെന്നാണ് കേസ്. ശീതള പാനീയം നല്‍കി എന്നു പറയുന്ന വിദ്യാര്‍ഥിയെ ഇതു വരെ കണ്ടെത്തിയിട്ടില്ല. പാനീയം കുടിച്ചതിന്റെ അടുത്ത ദിവസം പനി പിടിപെട്ടു. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ശമനം ഉണ്ടായില്ല.

27ന് കഠിനമായ വയറുവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ അന്നു രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അന്നു മുതല്‍ ഇന്നലെ വരെ ഇവിടെയായിരുന്നു. ക്രിയാറ്റിന്റെ അളവ് വളരെ കൂടുതല്‍ ആണെന്നും വൃക്കകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡയാലിസിസ് തുടങ്ങി.

ആവര്‍ത്തിച്ചു നടത്തിയ പരിശോധനയില്‍ ആണ് ആസിഡ് ഉള്ളില്‍ എത്തിയതായി കണ്ടെത്തിയത്. അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരിക അവയവങ്ങള്‍ക്കു പൊള്ളലേറ്റു എന്നും തെളിഞ്ഞു. ആസിഡ് ഉള്ളില്‍ ചെന്ന വിവരം സ്ഥിരീകരിച്ച ശേഷമാണ് കളിയിക്കാവിള പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സ്‌കൂളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പൊലീസ് അന്നു കണ്ടെത്തിയിരുന്നു.

മനുഷ്യ ജീവന്‍ മനഃപൂര്‍വം അപകടത്തില്‍ ആക്കുക എന്ന ലക്ഷ്യത്തോടെ വിഷം, ലഹരി പദാര്‍ഥം എന്നിവ നല്‍കിയാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 328-ാം വകുപ്പു പ്രകാരം 10 വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷയായി ലഭിക്കാം. ഈ വകുപ്പാണ് അജ്ഞാതരായ പ്രതികള്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി ബന്ധുക്കള്‍ തമിഴ്‌നാട് എസ്പി, കലക്ടര്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

അശ്വന് ശീതള പാനീയം നല്‍കി എന്നു പറയുന്നതിന്റെ തലേന്ന് കെമിസ്ട്രി ലാബില്‍, വിദ്യാര്‍ഥികള്‍ പരീക്ഷണം നടത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. അന്ന് ഉപയോഗിച്ച രാസവസ്തുക്കള്‍ ഉള്ളില്‍ ചെന്നാലും സമാനമായ അവസ്ഥയുണ്ടാകുമെന്ന് ഡോക്ടര്‍മാരും പറയുന്നു. പക്ഷേ, അന്നു ലാബില്‍ പരീക്ഷണത്തിലൂടെ നിര്‍മിച്ച ദ്രാവകം പൂര്‍ണമായി ഒഴുക്കി കളഞ്ഞതായി സ്‌കൂള്‍ അധികൃതര്‍ ഉറപ്പിച്ചു പറയുന്നു.

സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ച വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. എന്തായിരുന്നു ലക്ഷ്യമെന്നും ആരാണു പിന്നിലെന്നും കണ്ടെത്താന്‍, സംഭവം നടന്ന് ഏതാണ് ഒരു മാസത്തോളമായിട്ടും കേസ് അന്വേഷിക്കുന്ന കളിയിക്കാവിള പൊലീസിന് ആയിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (3 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (3 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (4 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends