Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ബാക്കി ഇന്ന് വൈകുന്നേരം... മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി ഒറ്റക്കെട്ടായി നേരിടാന്‍ സിപിഎം; രാഷ്ട്രീയമായി മറുപടി നല്‍കാന്‍ തീരുമാനം; ഇന്ന് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ആഞ്ഞടിക്കും; സര്‍ക്കാരിനെതിരെ പിപ്പിടി വേണ്ടെന്ന് മുഖ്യമന്ത്രി; വികസനം തടയുന്നവര്‍ നാടിനെതിര്

18 OCTOBER 2022 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള മറ്റൊരു അങ്കം തുടരുകയാണ്. അതിനിയും ശക്തിപ്പെടും. രാജ് ഭവന്റെ അന്തസ്സ് ഇടിച്ചു താഴ്ത്തിയാല്‍ മന്ത്രിമാരെ പിന്‍വലിക്കും എന്ന ഗവര്‍ണറുടെ ഭീഷണി നേരിടാന്‍ സി പി എം. ഇല്ലാത്ത അധികാരം പറഞ്ഞുള്ള മുന്നറിയിപ്പ് ആര്‍ എസ് എസ് അജണ്ട നടപ്പാക്കാന്‍ ആണെന്നാണ് പാര്‍ട്ടി വിമര്‍ശനം.ഗവര്‍ണ്ണര്‍ക്ക് രാഷ്ട്രീയമായി പാര്‍ട്ടി നേതാക്കള്‍ മറുപടി നല്‍കും.

ഇന്നു വാര്‍ത്ത സമ്മേളനം നടത്താന്‍ സാധ്യത ഉള്ള മുഖ്യമന്ത്രി എന്ത് മറുപടി നല്‍കും എന്നത് പ്രധാനമാണ്. അതെ സമയം സര്‍ക്കാരിന്റെയും സര്‍വകലാശാലകളുടെയും വീഴ്ചകളില്‍ വിട്ടു വീഴ്ച്ച ഇല്ലാതെ മുന്നോട്ട് പോകാന്‍ ആണ് ഗവര്‍ണ്ണറുടെ തീരുമാനം. ഗവര്‍ണറെ മന്ത്രിമാര്‍ ആക്ഷേപിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ മുന്നറിയിപ്പ് നല്‍കിയത്.

മന്ത്രിമാര്‍ ഗവര്‍ണര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചാല്‍, ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയില്‍ പെരുമാറിയാല്‍ മന്ത്രി സ്ഥാനം അടക്കം പിന്‍വലിക്കുമെന്നാണ് ഗവര്‍ണര്‍ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയത്. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവര്‍ണറോട് ഉപദേശിക്കുന്ന രീതിയില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനില്‍ നിന്നും ഇന്നലെ ഉണ്ടായത്.

അതേസമയം സര്‍ക്കാരിനെതിരെ ചിലര്‍ കാണിക്കുന്ന പിപ്പിടിയെക്കുറിച്ച് ആലോചിച്ച് സമയംകളയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വകലാശാലകളുടെ കാര്യത്തില്‍ ചില തര്‍ക്കങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതൊന്നും വലിയ കാര്യമായി കാണുന്നില്ല. നാടിന്റെ വികസനമാണ് സര്‍ക്കാരിന് വലുത്. തുടര്‍ഭരണം ജനങ്ങള്‍ ഏല്‍പ്പിച്ച ദൗത്യമാണ്. കേരളത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകണമെന്ന പ്രത്യേക സന്ദേശമാണത്. ജനങ്ങള്‍ ഏല്‍പ്പിച്ച വിശ്വാസം നിറവേറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയില്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ പൂര്‍ണ മനസ്സോടെ സ്വീകരിച്ചു. തുടര്‍ഭരണം ഇല്ലാതാക്കാന്‍ വലതുപക്ഷം എന്തെല്ലാം ചെയ്യാന്‍പറ്റുമോ അതൊക്കെ എല്ലാ അതിരുവിട്ടും ചെയ്തു. ജനങ്ങള്‍ നേരത്തെയുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് നല്‍കി. സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയുണ്ട്. എന്നാല്‍ ചുരുക്കം ചില വ്യക്തികളും നേതൃത്വങ്ങളും ഒന്നും നടക്കരുത് എന്ന് ചിന്തിക്കുന്നു. അങ്ങേയറ്റം സങ്കുചിത മനസ്സിന്റെ ഉടമകളാണവര്‍. വികസനം നടക്കരുത് എന്ന അവരുടെ നിലപാട് നാടിനെതിരായുള്ളതാണ്.

കൃത്യമായ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വികസിത നാടുകളുടെ ജീവിത നിലവാരം നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറും. മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. കാലത്തിനൊത്ത് കയര്‍ വ്യവസായത്തെ ശക്തിപ്പെടുത്തുമെന്നും പിണറായി പറഞ്ഞു.

അതേസമയം കേരള സര്‍വ്വകലാശാല വി സി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസം കൂട്ടി. അടുത്ത മാസം അഞ്ചിനായിരുന്നു കാലാവധി തീരേണ്ടത്. ഗവര്‍ണ്ണറുടേയും യു ജി സി യുടേയും നോമിനികള്‍ മാത്രമാണ് നിലവില്‍ കമ്മിറ്റിയിലുള്ളത്. സെനറ്റിന്റെ നോമിനിയെ നിര്‍ദ്ദേശിക്കണമെന്ന ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം ഇതുവരെ സര്‍വ്വകലാശാല പാലിച്ചിട്ടില്ല. നാലിന് സെനറ്റ് യോഗം ചേരുമെന്നാണ് ഒടുവില്‍ സര്‍വ്വകലാശാല അറിയിച്ചത്. ഗവര്‍ണ്ണര്‍ രൂപീകരിച്ച രണ്ടംഗ സമിതിയുമായി മുന്നോട്ട് പോകുമെന്ന വ്യക്തമായ സൂചനയാണ് സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടല്‍.

കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണ്ണര്‍ പിന്‍വലിച്ചിരുന്നു. ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്നും വിട്ടുന്ന ചാന്‍സ്‌ളറുടെ നോമിനികളെയാണ് പിന്‍വലിച്ചത്. 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറുടെ നടപടിയെ കുറിച്ച് വൈസ് ചാന്‍സലര്‍ ഡോ.വി.പി.മഹാദേവന്‍പിള്ള പ്രതികരിച്ചില്ല. നാളെ കാര്യവട്ടം ക്യാമ്പസില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തെ കുറിച്ച് പറയാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വിവാദങ്ങളെ കുറിച്ച് മറുപടി പറയാതെ ഒഴിഞ്ഞുമാറി. ഈ മാസം 24 നാണ് വൈസ് ചാന്‍സലര്‍ പദവി ഒഴിയുന്നത്. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണ് ഗവര്‍ണറും സര്‍വ്വകലാശാലയും തമ്മില്‍ തര്‍ക്കം നടക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (3 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (3 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (4 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends