സന്നിധാനത്തു നടന്ന നറുക്കെടുപ്പില്‍ ശബരിമല മേല്‍ശാന്തിയായി കെ ജയരാമന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു..... വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റെടുക്കും

ശബരിമല മേല്‍ശാന്തിയായി കെ ജയരാമന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.....
കെ ജയരാമന്‍ നമ്പൂതിരി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. നിലവില്‍ ജയരാമന്‍ നമ്പൂതിരി കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്.
രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കൃതികേഷ് വര്‍മ്മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. 10 പേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.
മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും, തന്നെ അയ്യപ്പനാണ് അവിടേക്ക് വിളിച്ചതെന്നും കെ.ജയരാജന്‍ നമ്പൂതിരി പ്രതികരിക്കുകയുണ്ടായി. ശബരിമലയില്‍ പൂജിക്കാന്‍ സാധിക്കുന്നു എന്നത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാളികപ്പുറം മേല്‍ശാന്തിയുടെ നറുക്കെടുത്തത് പന്തളം കൊട്ടാരത്തില്‍ നിന്നുള്ള പൗര്‍ണ്ണമി ജി വര്‍മ്മയാണ് . 8 പേരാണ് മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്.മാളികപ്പുറം മേല്‍ശാന്തിയായ ഹരിഹരന്‍ നമ്പൂതിരി കോട്ടയം സ്വദേശിയാണ്. വൈക്കം ഇണ്ടന്‍തുരുത്ത് മനയിലെ അംഗമാണ്. മാളികപ്പുറത്ത് നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്.
അതേസമയം ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട കെ ജയരാമന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിക്കായും അപേക്ഷിച്ചിരുന്നു. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്, ജയരാമന്‍ നമ്പൂതിരിയെ ഒഴിവാക്കിയാണ് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുത്തത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ട.ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.
തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 17 മുതല്‍ 22 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിംഗ് സൗകര്യവുമുണ്ട്.
22 ന് രാത്രി 10ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. അതേസമയം വൃശ്ചികം ഒന്നിനാണ് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റെടുക്കും.
"
https://www.facebook.com/Malayalivartha

























