ആലപ്പുഴയിലെ ഷാപ്പിൽ സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ തീപിടിത്തം: അടുക്കളയിലും സമീപത്തെ തെങ്ങിലും തീ പടർന്നു

ആലപ്പുഴ എടത്വയിലെ ഷാപ്പിൽ തീപിടിത്തം. സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ ഷാപ്പിൽ തീപിടിച്ചു. സംഭവത്തെ തുടർന്ന് പാചകത്തൊഴിലാളിയുടെ കൈക്കു പൊള്ളലേറ്റു. അടുക്കളയിലും സമീപത്തെ തെങ്ങിലും തീ പടർന്നു.
ഇന്നലെ എടത്വ തായങ്കരി ജംക്‌ഷനു കിഴക്ക് രാജു എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള ഫിഫാ ഷാപ്പിൽ ആണ് സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ തീപിടിത്തം ഉണ്ടായത്. മാത്രമല്ല ഉണ്ടായിരുന്ന സിലിണ്ടർ മാറ്റി മറ്റൊന്നു സ്ഥാപിച്ചപ്പോൾ ചോർച്ച ഉണ്ടാകുകയായിരുന്നു.
എന്നാൽ ടിൻഷീറ്റ് കൊണ്ടുണ്ടാക്കിയ മുറികൾ ആയതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാത്തത് കൊണ്ട് വലിയ അപകടം ഒഴിവായി. പക്ഷേ ഇതിനിടയിലാണ് സമീപത്തെ തെങ്ങിലേക്കു തീ പടർന്നത്. ജീവനക്കാരും നാട്ടുകാരും ചേർന്ന് സമീപത്തെ പൈപ്പിൽ നിന്നും വെള്ളം സ്പ്രേ ചെയ്ത് തീ നിയന്ത്രണവിധേയമാക്കി. തകഴിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും, പോലീസും ചേർന്ന് ആണ് തീ പൂർണ്ണമായും അണച്ചത്.
https://www.facebook.com/Malayalivartha























