Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

'അവരുടെ കരുതലും സ്‌നേഹവും കണ്ടപ്പോൾ മറ്റ് ചിലരെ ഓർമ്മ വന്നു... വിദ്യാർത്ഥിനിയുടെ മുന്നിലിട്ട് സ്വന്തം അച്ഛനെ പട്ടിയേപ്പോലെ തല്ലിച്ചതച്ച കാട്ടാക്കട ഡിപ്പോയിലെ അവരുടെ തന്നെ സഹപ്രവർത്തകരെ.. പിന്നെ, ബസിൽ നിന്ന് ഇറങ്ങെടി എന്ന് അട്ടഹസിച്ച ചിറയിൻകീഴിലെ വനിതാ കണ്ടക്ടറെയും...' വൈറലായി കുറിപ്പ്

18 OCTOBER 2022 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ കെഎസ്ആർടിസി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വന്നിരുന്നത്. വിദ്യാർത്ഥിനിയുടെ മുന്നിലിട്ട് സ്വന്തം അച്ഛനെ കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ ഏറെ വേദനയോടെയാണ് ഏവരും കണ്ടത്. കൂടാതെ വനിതാ കണ്ടക്ടറുടെ ആക്രോശവും ഏറെ ആശങ്ക നൽകിയിരുന്നു.

എന്നാൽ ഇതിനിടെ ഒരു കെഎസ്ആർടിസി വനിതാ കണ്ടക്ടറുടെ കരുതലിനെ കുറിച്ചും സ്‌നേഹത്തെ കുറിച്ചും തുറന്നെഴുതികയാണ് മാധ്യമ പ്രവർത്തകനായ മഹേഷ് ജോൺ മാത്യു. ഇങ്ങനെയുമുണ്ട് കെഎസ് ആർടിസി ജീവനക്കാർ എന്ന് സമൂഹത്തോട് വിളിച്ചു പറയുകയാണ് ഈ കുറിപ്പിലൂടെ.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :

കുറേ നാളുകൾക്കിപ്പുറമാണ് കെ എസ് ആർ ടി യിൽ യാത്ര ചെയ്തത്. സ്വന്തമായി വാഹനം വാങ്ങിയ ശേഷം നാട്ടിലേക്കുള്ള യാത്രകളെല്ലാം അതിലായിരുന്നു. അഞ്ചരയോടെ കാട്ടാക്കടയിൽ നിന്ന് ചെമ്പകപ്പാറ ബസ് കിട്ടി. നല്ല തിരക്ക്. കൂടുതലും സ്‌കൂൾ കോളജ് വിദ്യാർത്ഥികളാണ്. പുറത്ത് മഴയോ മഴ. ഓരോ സ്റ്റോപ്പിലും നിർത്തി നിർത്തി ഇഴഞ്ഞ് ഇഴഞ്ഞായിരുന്നു യാത്ര. ചിലർ ഇറങ്ങുന്നു, ചിലർ ആളൊഴിയുന്ന സീറ്റുകൾക്കായി തിടുക്കം കൂട്ടുന്നു.

അതിനിടെ അറ്റം കീറിയ ഒരു പത്ത് രൂപ നോട്ട് ഒരു വിദ്യാർത്ഥി കണ്ടക്റുടെ നേരേ നീട്ടി. ‘അയ്യോ മോനെ ഇതെടുക്കില്ല’ എന്ന് പറഞ്ഞ് അവരത് തിരിച്ച് നൽകി. ‘ചേച്ചി.. എന്റേൽ വേറെ കാശില്ല , കൺസെഷനും എടുക്കാൻ മറന്നു’. അൽപം ആശങ്കയോടെ കുട്ടിയുടെ മറുപടി. ‘സാരമില്ല, അതിങ്ങ് തരൂ’ എന്ന് പറഞ്ഞ് ടിക്കറ്റ് നൽകി അവർ മുന്നോട്ട് പോയി. അര മണിക്കൂറോളം നിൽക്കേണ്ടി വന്നു. അവസാനം ഏറ്റവും പിറകിൽ കണ്ടക്ടർ സീറ്റിന് തൊട്ടു പിന്നിലായി ഒരു സീറ്റ് കിട്ടി. വാഴിച്ചിലൊക്കെ എത്തിയതോടെ നന്നായി ഇരുട്ട് വീണിരുന്നു. പെരുമഴ ആയതിനാലാവണം കവലകളിലെ കടകളൊക്കെ നേരത്തെ അടച്ചു. പലയിടത്തും വഴിവിളക്കുകളില്ല.

ബസിൽ കൂടുതലും പെൺകുട്ടികളാണ്. ആളൊഴിഞ്ഞ സ്റ്റോപ്പുകളായിരുന്നു അതികവും. അതിനിടെയാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ഓരോ സ്റ്റോപ്പിലും ഇറങ്ങാനായി ഊഴം കാത്ത് നിൽക്കുന്ന പെൺ കുട്ടികളോട് കണ്ടക്ടർ എന്തെക്കെയോ ചോദിക്കുന്നു. ശേഷം, ഇറങ്ങിയ കുട്ടികൾ അൽപ ദൂരം നടന്ന് നീങ്ങും വരെ ബെല്ല് അടിക്കാതെ അവരെ തന്നെ നോക്കിയിരിക്കുന്നു. അടുത്ത സ്റ്റോപ്പ് കുട്ടമലയാണ്. ഒരു പെൺകുട്ടി ഫുട്‌ബോർഡിലേക്കിറങ്ങി. കണ്ടക്ടർ നേരത്തേത് പോലെ എന്തോ ചോദിക്കുന്നു… ഞാൻ പതിയെ ചെവി കൂർപ്പിച്ചു. ‘ആരെങ്കിലും വിളിക്കാൻ വരുമോ ? ഒറ്റയ്ക്ക് പോകുമോ ? കുടയുണ്ടോ കയ്യിൽ ?’ ശേഷം ബെല്ലടിക്കാൻ മറന്ന പോലെ ആ കുട്ടി നടന്ന് നീങ്ങുന്നതും നോക്കി അവർ കുറച്ച് നേരമങ്ങനെ ഇരുന്നു.

ആറേ മുക്കാലോടെ ബസ് അമ്പൂരിയെത്തി. ഞാൻ ഇറങ്ങി. അപ്പോഴും കുറച്ച് കുട്ടികൾ ബസിലിരിപ്പുണ്ടായിരുന്നു.. പറഞ്ഞ് വന്നത് മറ്റൊന്നുമല്ല. അവരുടെ കരുതലും സ്‌നേഹവും കണ്ടപ്പോൾ മറ്റ് ചിലരെ ഓർമ്മ വന്നു..വിദ്യാർത്ഥിനിയുടെ മുന്നിലിട്ട് സ്വന്തം അച്ഛനെ പട്ടിയേപ്പോലെ തല്ലിച്ചതച്ച കാട്ടാക്കട ഡിപ്പോയിലെ അവരുടെ തന്നെ സഹപ്രവർത്തകരെ.. പിന്നെ, ബസിൽ നിന്ന് ഇറങ്ങെടി എന്ന് അട്ടഹസിച്ച ചിറയിൻകീഴിലെ വനിതാ കണ്ടക്ടറെയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (3 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (4 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends