പരാതിക്കാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍ദോസിന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി അന്വേഷണം സംഘം, മദ്യക്കുപ്പികളും കണ്ടെത്തി, എംഎൽഎ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം അരിച്ചുപെറുക്കി പോലീസ്, ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് 6 ദിവസം പിന്നിട്ടിട്ടും എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കണ്ടെത്താനാകാതെ പോലീസ്

യുവതിയുടെ പീഡന പരാതിക്ക് പിന്നാലെ ഒളിവിൽപ്പോയ എൽദോസ് കുന്നപ്പിള്ളി എംഎൽഎ എവിടെ പോയെന്ന് കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് ആറു ദിവസം പിന്നിട്ടിട്ടും എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അന്വേഷക സംഘം എംഎൽഎയുടെ പെരുമ്പാവൂരിലെ വീട്ടിലും കടവന്ത്രയിലെ കേന്ദ്രങ്ങളിലും പരിശോധനയ്‌ക്കെത്തിയിരുന്നുവെങ്കിലും വീട് അടഞ്ഞുകിടക്കുകയായിരുന്നു.
എംഎൽഎ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം അരിച്ചുപെറുക്കുകയാണ് പോലീസ്. പരാതിക്കാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍ദോസിന്റെ വസ്ത്രങ്ങള്‍ അന്വേഷണം സംഘം കണ്ടെത്തി. അധ്യാപികയെ മർദിച്ചപ്പോൾ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ധരിച്ച വസ്ത്രമാണ് പൊലീസ് കണ്ടെടുത്തത്.
പരാതിക്കാരിയുടെ വീട്ടിൽ എത്തിയിരുന്നില്ലെന്നായിരുന്നു എംഎൽഎയുമായി അടുത്ത കേന്ദ്രങ്ങൾ വാദിച്ചിരുന്നത്. എംഎൽഎയുടെ വസ്ത്രങ്ങൾ കണ്ടെടുത്തതോടെ ഈ വാദം പൊളിഞ്ഞു. മർദനമേൽക്കുമ്പോൾ യുവതി ധരിച്ച വസ്ത്രങ്ങളും പൊലീസ് തെളിവിനായി ശേഖരിച്ചു. എല്‍ദോസ് ഉപയോഗിച്ച മദ്യക്കുപ്പികളും കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു.
എൽദോസിന്റെ ഭാര്യ, പിഎ, ഡ്രൈവർ എന്നിവരെ വിളിച്ചുവരുത്തി പോലീസ് മൊഴിയെടുത്തിരുന്നു. പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ പ്രതി ചേര്‍ത്തതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് താന്‍ നേരിടുന്നതെന്ന് പരാതിക്കാരിയായ അധ്യാപിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബര്‍ സെല്ലിനും യുവതി പരാതി നല്‍കിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് അരീക്കല്‍, പെരുമ്പാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എല്‍ദോസ് ചിറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇന്ന് പരാതിക്കാരിയുമായി എറണാകുളത്തെത്തി തെളിവുകൾ ശേഖരിക്കും. എറണാകുളത്തെ വിവിധ കേന്ദ്രങ്ങളിൽ കൊണ്ടുപോയും പെരുമ്പാവൂരിലെ വീട്ടിൽവച്ചും എംഎൽഎ പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിരുന്നു. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഇന്ദിരാഭവനിലും എൽദോസെത്തിയില്ല. എംഎൽഎ ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി വിധി വ്യാഴാഴ്‌ചവരെ മാറ്റിയതിനാൽ എംഎൽഎ പുറത്തുവരുമെന്നു കരുതി തിങ്കളാഴ്‌ച ആവശ്യങ്ങളും അപേക്ഷകളുമായി പെരുമ്പാവൂർ പട്ടാലിലുള്ള ഓഫീസിലെത്തിയ നാട്ടുകാർ അദ്ദേഹത്തെ കാണാനാകാതെ മടങ്ങി. പുല്ലുവഴിയിലുള്ള വീടും അടഞ്ഞുകിടക്കുകയാണ്. ചികിത്സാസഹായത്തിന് എംഎൽഎ ഒപ്പിടാനുള്ള അപേക്ഷകൾ, തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവർക്ക് ആധാർ ഉൾപ്പെടെയുള്ള അപേക്ഷകൾക്കുള്ള ജനപ്രതിനിധി സാക്ഷ്യപ്പെടുത്താനുള്ള സത്യവാങ്‌മൂലം എന്നിവ ഉൾപ്പെടെ നിരവധി ആവശ്യങ്ങളുമായാണ് ജനങ്ങൾ എംഎൽഎയെ കാണാനാകാതെ മടങ്ങുന്നത്.
അതിനിടെ, തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും എല്‍ദോസ് കുന്നപ്പിള്ളി എത്തിയില്ല. എംഎല്‍എയ്ക്ക് വോട്ടുള്ളതിനാല്‍ അദ്ദേഹം കെപിസിസി ഓഫീസില്‍ എത്തുമോയെന്ന് നിരീക്ഷിക്കാന്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ഷാഡോ പോലീസിനേയും അന്വേഷണ സംഘം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, എംഎല്‍എയ്‌ക്കെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ മറ്റൊരു പരാതി കൂടി ലഭിച്ചിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷിയെ വാട്‌സാപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഒക്ടോബര്‍ 20-നാണ് കോടതി വിധി പറയുക.
https://www.facebook.com/Malayalivartha

























