ഇലന്തൂർ ഇരട്ട നരബലി കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും, ചോദ്യം ചെയ്യൽ പത്ത് മണിയോടെ എറണാകുളം പോലിസ് ക്ലബ്ബിൽ എത്തിച്ച്

ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്ന് റിപ്പോർട്ട്. പത്ത് മണിയോടെ എറണാകുളം പോലിസ് ക്ലബ്ബിൽ എത്തിച്ചാകും ചോദ്യം ചെയ്യൽ നടക്കുക. പിന്നാലെയുള്ള നീക്കങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക അന്വേഷണസംഘം രാവിലെ യോഗം ചേരും. പ്രതികളുമായുള്ള തെളിവെടുപ്പ് സംബന്ധിച്ച് യോഗം തീരുമാനമെടുക്കുകയും ചെയ്യും.
അതോടൊപ്പം തന്നെ ഫൊറൻസിക് അന്വേഷണത്തിൻ്റെ ഭാഗമായുള്ള പ്രതികളുടെ വൈദ്യ പരിശോധന ഇന്നലെ കളമശേരി മെഡിക്കൽ കോളജിൽ പൂർത്തിയായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ പൊട്ടൻസി ടെസ്റ്റ് ഉൾപ്പടെ ഉള്ള പരിശോധനകളുടെ ഫലം ലഭിക്കുമെന്നാണ് പോലിസ് കരുതുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത അന്വേഷണ സംഘത്തിന് ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha


























