ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കം ; കോഴിക്കോട് യുവാവിനെ മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ട് പോയി : ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട് മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ വീണ്ടും അറസ്റ്റിൽ. ഒരാൾ കൂടി അറസ്റ്റിലായതായാണ് വിവരം. സംഭവത്തിൽ കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി സക്കറിയ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ലഹരി സംഘം കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ അരവിന്ദ് ഷാജിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലാണ് അറസ്റ്റ് ഉണ്ടായത്.
നേരത്തെ നാല് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു യുവാവിനെ ലഹരി സംഘം തട്ടിക്കൊണ്ട് പോയത്. തുടർന്ന് പൊലീസ് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാൽ ലഹരി വസ്തുക്കള്‍ നല്‍കാമെന്ന ഉറപ്പിന്‍മേല്‍ പണം വാങ്ങിയ ശേഷം വഞ്ചിച്ചത് കൊണ്ടാണ് അരവിന്ദ് ഷാജിയെ സംഘം തട്ടിക്കൊണ്ട് പോയതെന്നാണ് റിപ്പോർട്ട്. സംഭവ ദിവസം അരവിന്ദ് ഷാജിയെ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞ് വൈകിട്ട് നാല് മണിയോടെ വീട്ടിലേക്ക് ഫോണ്‍ വരുകയായിരുന്നു. തുടർന്ന് ഇരുപതിനായിരം രൂപ നല്‍കിയാല്‍ വിട്ടയക്കാമെന്നായിരുന്നു ഭീഷണി.
ഇതേതുടർന്ന് അരവിന്ദിന്‍റെ അമ്മ നല്‍കിയ പരാതി നൽകുകയും, മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിക്കുകകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ വെള്ളയില്‍ ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയില്‍ അരവിന്ദ് ഷാജിയുമായി ആറംഗ സംഘം സഞ്ചരിക്കുകയായിരുന്ന കാര്‍ പൊലീസ് കണ്ടെത്തിയത്. പിന്നാലെ അരവിന്ദ് ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ പിന്നീട് പിടികൂടി.
നിലവിൽ വയനാട് പടിഞ്ഞാറത്തറ സ്വദേശി ഇര്‍ഷാദ്, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, സഫീര്‍, നിസാമുദ്ദീന്‍ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. അരവിന്ദും ലഹരി മാഫിയയുടെ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























