Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..

14 MARCH 2026 04:07 PM IST
മലയാളി വാര്‍ത്ത

എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു. കരയോഗം റജിസ്ട്രാർ ചുമതലപ്പെടുത്തിയ അഡ്ഹോക് കമ്മിറ്റി ചുമതലയേറ്റു. കരിക്കത്തിൽ തങ്കപ്പൻ പിള്ളയാണ് 14 അംഗ അഡ്ഹോക് കമ്മിറ്റിയുടെ അധ്യക്ഷൻ. 19 അംഗങ്ങളുള്ള താലൂക്ക് യൂണിയനിൽ 11 പേർ റജിസ്ട്രാർക്കു രാജി നൽകിയിരുന്നു. തുടർന്നാണു നടപടി. ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണതയാണെന്ന് ആരോപിച്ചാണ് അംഗങ്ങൾ രാജി നൽകിയത്.

ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പ്രസിഡന്റായ താലൂക്ക് യൂണിയൻ പിരിച്ചുവിട്ടത് അപൂർവതയായി.പത്തനാപുരം താലൂക്ക് യൂണിയന്റെ ആസ്ഥാനമായ പുനലൂരിൽ പത്മാ കഫേ നിർമിച്ചതിൽ അഴിമതി നടന്നെന്നു ഭരണസമിതി അംഗങ്ങൾ ആരോപിച്ചിരുന്നു. പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് 'പത്മാ കഫെ' തുടങ്ങുന്നതിലെ സാന്പത്തിക ക്രമക്കേടുകളെപ്പറ്റി ഏറെനാളായി വിവാദം പുകയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുൻപ് ചേർന്ന ഭരണസമിതി യോഗത്തിൽ സെക്രട്ടറിയോടും അംഗങ്ങളോടും പ്രസിഡന്റ് രൂക്ഷമായി പെരുമാറിയതായും പരാതിയുയർന്നിരുന്നു.

 

ഇതേത്തുടർന്ന് പത്തരവർഷം യൂണിയൻ സെക്രട്ടറിയായിരുന്ന ജി. അനിൽകുമാർ നിർബന്ധിത സ്ഥലംമാറ്റം വാങ്ങി കൊല്ലം യൂണിയനിലേക്ക് പോയി.ഈ പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റ് ജെ. രാധാകൃഷ്ണപിള്ളയടക്കം 11 ഭരണസമിതി അംഗങ്ങൾ ചങ്ങനാശ്ശേരിയിലെത്തി രാജിക്കത്ത് നൽകിയത്.ഈ വിഷയം ഉന്നയിച്ച സമിതി അംഗം പട്ടാഴി വടക്കേക്കര സ്വദേശി ആർ.വേണുകുമാറിനെ മർദിച്ചതു വിവാദമായി. അഴിമതിയും മർദനവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഭരണസമിതിയിലെ 11 പേർ നേതൃത്വത്തിനു പരാതി നൽകിയിരുന്നു.

 

ഇവർ രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടമായ കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നു ഗണേഷ്കുമാറിനെ ഒഴിവാക്കാനുള്ള നീക്കം സജീവമായി.രണ്ടുപേർ രാജി പിൻവലിക്കുന്നതായി കാണിച്ചു പിന്നീടു ഗണേഷ്കുമാറിന്റെ കൈവശം കത്ത് കൊടുത്തു വിട്ടെങ്കിലുംനേരിട്ടെത്തി അറിയിക്കണമെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. എന്നാൽ അതുണ്ടായില്ല.ഇതേസമയം യൂണിയനുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ നിഷേധിച്ച് പ്രസിഡന്റ് കെ.ബി. ഗണേഷ്‌കുമാർ രംഗത്തെത്തിയിരുന്നു.

തന്നെയും യൂണിയനെയും തകർക്കാൻ രാഷ്ട്രീയമായി ലക്ഷ്യമിട്ടിട്ടുള്ളതാണ് ആരോപണങ്ങളെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചിരുന്നത്.രാജിവച്ച 11 പേരെ കൂടാതെ വിവിധ കരയോഗങ്ങളെ പ്രതിനിധീകരിച്ച് അജികുമാർ, ജയപ്രകാശ്, രൂപേഷ് എന്നിവരെക്കൂടി ഉൾപ്പെടുത്തിയാണ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തുന്നതു വരെയാണു ചുമതല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends