ആട് -3 വേൾഡ് വൈഡ് റിലീസ് മാർച്ച് 19 -ന് !!

റംസാൻ ആഘോഷത്തിനും, അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിധത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ പശ്ചിമേഷ്യൻ യുദ്ധം കടന്നുവന്നതോടെ കേരളത്തേപ്പോലെ തന്നെ മലയാള സിനിമയുടെ പ്രധാന വരുമാന ശ്രോതസ്സായ ഗൾഫ് രാജ്യങ്ങൾ അശാന്തിയുടെ നിഴലിലായത് ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് മാറ്റണമോ എന്നൊരു ആശങ്ക നിലനിന്നു.
നിരവധി വമ്പൻ ചിത്രങ്ങളാണ് ആട്- 3യുടെ തൊട്ടു പിന്നാലെ പ്രദർശനത്തിനായി തയ്യാറായി വരുന്നത്. ആ ചിത്രങ്ങളുടെയൊക്കെ റിലീസ് ഡേറ്റിലും മാറ്റമുണ്ടാകുവാനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാൽ ഗൾഫ് ജീവിതം സാധാരണ സ്ഥിതിയിലാണെന്ന് മനസ്സിലായതോടെ നേരത്തേ നിശ്ചയിച്ച പ്രകാരം 'ആട്- 3 മാർച്ച് 19 -ന് തന്നെ റിലീസ് ചെയ്യുവാൻ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നു.
ഒരു ഫെസ്റ്റിവലിന് ഏറെ ആഘോഷിക്കാൻ പറ്റുന്ന ഒരു ചിത്രം തന്നെയാണ് മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്- 3. ആദ്യ രണ്ടു ഭാഗങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഫാന്റസിയും, റിയലിസവും കൂടിച്ചേർന്ന ഒരു ക്ലീൻ എൻ്റർടൈനറായിരിക്കും ഈ ചിത്രം.
വലിയ മുതൽമുടക്കിലും, താരസമ്പന്നതയിലും ഒരുക്കുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ്ബാബു, വേണു കുന്നപ്പള്ളി എന്നിവരാണ് നിർമ്മിക്കുന്നത് എന്ന് വാഴൂർ ജോസ് പറഞ്ഞു.
https://www.facebook.com/Malayalivartha























