Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ലെന്ന് മീനാക്ഷി അനൂപ്

14 MARCH 2026 05:23 PM IST
മലയാളി വാര്‍ത്ത

പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയില്‍ കേരളത്തെയും മോശമായി തന്നെ ബാധിച്ചിരിക്കുകയാണ്. വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ ക്ഷാമമാണ് കേരളം നേരിടുന്നത്. ഈ പ്രതിസന്ധിയെ കുറിച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ് പങ്കുവച്ച കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

'ഗ്യാസ്' പോയത് നമ്മടെയാ. യുദ്ധം പശ്ചിമേഷ്യേലാണേലും. (യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ല….), മീനാക്ഷി പറയുന്നു. വിഷയത്തില്‍ മീനാക്ഷിയെ അനുകൂലിച്ചും വിമര്‍ശിച്ചും ആളുകളെത്തി.
താരത്തെ പരിഹസിച്ചെത്തുന്നവര്‍ക്ക് മീനാക്ഷി മറുപടിയും നല്‍കുന്നുണ്ട്. 'വന്നു ചെറിയ വായില്‍ വലിയ വര്‍ത്താനം, ഒന്ന് പോടി ഇതൊക്കെ ഞങ്ങളും ന്യൂസില്‍ കാണുന്നുണ്ട്. അല്ലാതെ നീ ഇറാനില്‍ നേരിട്ട് എടുത്ത വാര്‍ത്ത അല്ലല്ലോ. വേറെ വല്ല കഴിവും ഉണ്ടേല്‍ കാണിക്കൂ, ഡാന്‍സോ പാട്ടോ അല്ലാതെ ചുമ്മാ ബുദ്ധിജീവി ചമയണ്ട'എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് മീനാക്ഷി നല്‍കിയ മറുപടി 'ശരി പണ്ഡിതാ' എന്ന് മാത്രമാണ്.

ഒരു യുദ്ധം വന്നാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എല്ലാം എല്ലായിടത്തും ഉണ്ടാകും സ്വാഭാവികം അപ്പഴും അവള്‍ക്ക് അവളുടെ ഗ്യാസ്. നിന്റെ അപ്പനപൂപ്പന്‍മാര്‍ ഗ്യാസിലാണോ ജീവിച്ചേ. ഒന്ന് പെടക്കാതെ കൊച്ചേ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ഇതിനുള്ള മീനാക്ഷിയുടെ മറുപടി 'ഗ്യാസ് ട്രബിള്‍ ഉള്ള കാര്യം അറിഞ്ഞില്ല ക്ഷമി' എന്നായിരുന്നു.

മൈത്രേയനെ വിളിച്ചു ചോദിക്കെന്ന കമന്റിനും മറുപടി നല്‍കി, ''ചോദിച്ചാരുന്നു… യുദ്ധം മനുഷ്യര്‍ക്കാവശ്യമില്ല … യുദ്ധത്തിന് മുടക്കുന്ന പണം മാനവശാരിയുടെ ഉന്നമനത്തിനായി മുടക്കുന്ന ആധുനിക ലോകമാണ് വേണ്ടത് എന്ന് നിങ്ങളോടൊക്കെ പറയാനും പറഞ്ഞു .. പിന്നെ പറഞ്ഞാലും മനസ്സിലാകാനും സാധ്യതയില്ല എന്നു കൂടി പറഞ്ഞു …അതാണെന്നെ കൂടുതല്‍ വിഷമിപ്പിച്ചത്.''

വിമര്‍ശനങ്ങള്‍ കടുത്തതോടെ ഈ തന്റെ നിലപാടും മീനാക്ഷി തുറന്നു പറഞ്ഞു. ''യുദ്ധം അതില്‍ നേരില്‍ പങ്കെടുക്കുന്ന രാജ്യങ്ങളെ മാത്രമല്ല നിഷ്പക്ഷമായി നില്‍ക്കുന്ന രാജ്യങ്ങളെപ്പോലും പെട്ടെന്ന് ബാധിക്കും. അതായത് യുദ്ധാവസ്ഥ ലോകം മുഴുവന്‍ മോശമാക്കുന്നു… എന്നാണ് ഞാന്‍ അര്‍ഥമാക്കിയിട്ടുള്ളത് … ഞാന്‍ എന്റെ രാജ്യത്തിന്റെ കൂടെ അടിയുറച്ച് നില്ക്കുന്ന ഒരാളാണ് എന്നു കൂടി സൂചിപ്പിക്കട്ടെ .. ഈയവസ്ഥയ്ക്ക് ഇന്ത്യയോ ഇന്ത്യയിലെ ഭരണാധികാരികളോ യാതൊരു വിധത്തിലും കാരണക്കാരണ് എന്നൊരര്‍ഥവും കല്‍പ്പിക്കേണ്ടതുമില്ല.''

ഇതിനിടെ മീനാക്ഷി പങ്കുവച്ചത് പുതിയ സിലിണ്ടറിന്റെ ചിത്രമാണെന്നും ഇങ്ങനെയൊരു പോസ്റ്റ് പങ്കുവയ്ക്കുമ്പോള്‍ കാലിക്കുറ്റിയെങ്കിലും ഉപയോഗിക്കാമായിരുന്നുവെന്നും വിമര്‍ശനം ഉണ്ടായി.

''മിസ്റ്റര്‍ അനൂപ്, മകളെ എത്രയും വേഗം നല്ലൊരു മന:ശാസ്ത്രജ്ഞനെ കാണിക്കുക. കുട്ടിയുടെ കിളി പോയിക്കിടക്കുകയാണോ എന്നൊരു സംശയം. ഒന്നാമത് ആ കൊച്ചിന്റെ കയ്യിലിരിക്കുന്നത് നിറച്ച കുറ്റിയാണ്. രണ്ടാമത്തെ കാര്യം നിങ്ങള്‍ ഒന്നിലധികം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നുണ്ട് എന്ന് ഇതില്‍ നിന്നും മനസ്സിലാവും .

സീല്‍ പൊട്ടിക്കാത്ത കുറ്റി ആ കൊച്ചിന്റെ കയ്യിലിരിക്കുന്നു, എങ്കില്‍ മറ്റൊരെണ്ണം സ്റ്റൗവുമായി കണക്ട് ആയിരിക്കുമല്ലോ ? നിങ്ങളുടെ ആഡംബരവും അതി സൗകര്യങ്ങളുമൊക്കെ പ്രദര്‍ശിപ്പിച്ച് ഒരു കുറ്റി മാത്രമുള്ള ബഹുഭൂരിപക്ഷം സാധാരണക്കാരെയും പരിഹസിക്കാതിരിക്കുക.''–ഒരു വിമര്‍ശകന്റെ കമന്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends