Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്

14 MARCH 2026 11:44 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സുപരിചിതനാണ് അല്‍ ഫുഡി സൂരജ്. ഇദ്ദേഹത്തിന്റെ വ്‌ലോഗുകള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇന്ന് വന്‍ ആരാധകവൃന്ദവും ഫോളോവേഴ്‌സുമുള്ള സൂരജ് കഴിഞ്ഞ ദിവസം പങ്കിട്ട പോസ്റ്റ് ശ്രദ്ധനേടുന്നത്. എക്‌സൈസ് വകുപ്പ് ഫൈന്‍ നല്‍കിയതിനെ കുറിച്ചാണ് സൂരജ് പറയുന്നത്. 2024ല്‍ കള്ള് ഷാപ്പില്‍ പോയി ഞാന്‍ ഒരു വ്‌ലോഗ് ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നെയ്യാറ്റിന്‍കര എക്‌സൈസ് ഓഫീസില്‍ നിന്നും വിളിവന്നു. നിങ്ങളെ പറ്റി പരാതി കിട്ടി. സമൂഹ മാധ്യമങ്ങളില്‍ ലഹരി ഉപയോഗിച്ച് വീഡിയോ ചെയ്തു. കള്ളും മദ്യവും ഓരേ കാറ്റഗറിയില്‍ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു.

സൂരജിന്റെ വാക്കുകള്‍ ഇങ്ങനെ

അങ്ങനെ അടിച്ചു കിട്ടി. 50000 രൂപ അടക്കേണ്ടത് അദാലത്തില്‍ വിളിപ്പിച്ചു 25000/രൂപ അടപ്പിച്ചു. ഒരു മനസാക്ഷി ഇല്ലേ? ഈ ചെറിയ തെറ്റിന് ആണോ ഇത്രയും വലിയ ഫൈന്‍ തന്നത്? അങ്ങനെ എങ്കില്‍ എനിക്ക് മാത്രം എന്തെ തന്നത്? ഞാന്‍ മാത്രം ആണോ ഈ തെറ്റ് ചെയ്തത്? വേറെ ആരും ചെയ്തിട്ടില്ലേ? ചെയ്യുന്നില്ലേ? അറിയാതെ ചെയ്തതിനു ഇത്രയും വേണമായിരുന്നോ? 25000രൂപ എന്ന് പറയുന്നത് നിങ്ങള്‍ക്ക് നിസ്സാരം ആണോ? കഷ്ടപ്പെട്ട് ഉണ്ടാക്കുന്നവനെ അറിയൂ, എഴുതി വിടുന്നവര്‍ക്ക് അത് അറിയില്ല. പണമുള്ളവര്‍ക്കും പണമില്ലാത്തവര്‍ക്കും കിട്ടുന്ന ഇരട്ട നീതി.

2024ല്‍ കള്ള് ഷാപ്പില്‍ പോയി ഞാന്‍ ഒരു വ്‌ലോഗ് ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നെയ്യാറ്റിന്‍കര എക്‌സൈസ് ഓഫീസില്‍ നിന്നും വിളിവന്നു. നിങ്ങളെ പറ്റി പരാതി കിട്ടി. സമൂഹ മാധ്യമങ്ങളില്‍ ലഹരി ഉപയോഗിച്ച് വീഡിയോ ചെയ്തു. കള്ളും മദ്യവും ഓരേ കാറ്റഗറിയില്‍ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഇതൊന്നും ഉപയോഗിക്കുന്ന ആള്‍ അല്ല. ഞാന്‍ പലരുടെയും വ്‌ലോഗ് കണ്ടിട്ടുണ്ട്. കള്ളിന്റെ വീഡിയോ അതില്‍ വ്യക്തമായി കൃത്യമായി പറയുന്നുണ്ട് കള്ളിനെ കുറിച്ച്. അത് കൊണ്ട് തന്നെ ഞാനും അത് ശ്രെദ്ധിച്ചില്ല. നിങ്ങളില്‍ പലരും കുടുംബത്തോടെ പോയി കള്ള് ഷാപ്പില്‍ പോയി ഫുഡ് കഴിച്ച് കള്ളും കുടിച്ചിട്ട് അതിന്റ വീഡിയോ പോസ്റ്റ് ചെയ്തിട്ടില്ലേ (പോയവരെ മാത്രം ) നിങ്ങള്‍ അറിഞ്ഞിട്ടാണോ ഇങ്ങനെ ചെയ്തത്? അങ്ങനെ എങ്കില്‍ നിങ്ങളും തെറ്റുകാരല്ലേ?

യൂട്യൂബില്‍ വലിയ വലിയ ചാനല്‍ പ്രോഗ്രാം നോക്കിയാല്‍ അറിയാം കള്ളിന്റെ വീഡിയോ. ഇതൊന്നും എന്താ പ്രശ്‌നം ഇല്ലാത്തത്? ഒരു അവസരം പോലും എനിക്ക് തന്നിട്ടില്ല. പിടിക്കുന്നു 50000 ഫൈന്‍ അടിച്ചു തരുന്നു. ഒരു മര്യാദ വേണ്ടേ? ചെറിയ ഇത്രയും വിഷം ഉള്ള സാധനം ആണെങ്കില്‍ എന്തിനാ സര്‍ക്കാരെ വില്‍ക്കുന്നത്? പുതിയ പുതിയ ബ്രാന്‍ഡ് ഇറക്കുന്നു. പേര് ഇടുന്നു. പ്രൊമോഷന്‍ ചെയ്യുന്നു. ഓണം, ക്രിസ്മസ്, ന്യൂയര്‍, ഏത് ജില്ലയില്‍ ആണ് റെക്കോര്‍ഡ് കളക്ഷന്‍ എന്ന് പറഞ്ഞു വാര്‍ത്ത കൊടുക്കുന്നു. ഇനി അവധി ദിവസം വന്നാല്‍ അത് ചാനല്‍ വഴിയും പത്രം വഴിയും മുന്‍കൂട്ടി അറിയിക്കുന്നു. സ്വന്തം കാശിനു വാങ്ങുന്ന സാധനം സ്വന്തം പേജില്‍ പോസ്റ്റ് ചെയ്യാനെ പാടില്ല.

പോലീസിന് ഡ്യൂട്ടി സമയത്തു ജീപ്പില്‍ ഇരുന്നു അടിക്കാം. ഇനി സിനിമയില്‍ നോക്കിയാല്‍ വെള്ളമടി. പെണ്ണ് പിടി. കഞ്ചാവ്. ാറാമ. കൊലപാതകം. എല്ലാം ഉണ്ട്. അതൊന്നും യാതൊരുവിത പ്രേശ്‌നവും ഇല്ല. 24 മണിക്കൂര്‍ മാത്രം എന്റെ പേജില്‍ അറിയാതെ ഇട്ട ഒരു കള്ള് ഷാപ്പ് വിഡിയോക്ക് 50000ഫൈന്‍. കൊള്ളാം. പിന്നെ കള്ള് ഷാപ്പ് വീഡിയോ ഇടുന്നതില്‍ കുഴപ്പം ഇല്ല. കള്ള് എന്ന് പറയാതിരുന്നാല്‍ മതി. വേണമെങ്കില്‍ കഞ്ഞിവെള്ളം എന്നോ അമൃത് എന്നോ സോമരസം എന്നോ പറഞ്ഞു വീഡിയോ ഇട്ടാല്‍ കുഴപ്പം ഇല്ല. ആടിനെ പട്ടി ആക്കും എന്ന് കേട്ടിട്ടില്ലേ അത്.

കള്ള് ഷാപ്പില്‍ ചെത്തിയ കള്ള് മാത്രമേ കൊടുക്കാവു. മുന്തിരി കള്ള്, ഇഞ്ചി കള്ള് അങ്ങനെ മിക്‌സ് വെറൈറ്റി കൊടുക്കാന്‍ പെര്‍മിഷന്‍ ഇല്ല എന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെ ആണോ കൊടുക്കുന്നത്. പണ്ട് ഒരു യൂട്യൂബറിനെ എക്‌സൈസ് പൊക്കി. മദ്യത്തിന്റ വീഡിയോ ഇട്ടതിനു ജയിലും ആക്കി. ഇപ്പോള്‍ കറുത്ത പെപ്‌സി വെള്ളം പെപ്‌സി പച്ചവെള്ളം തോട്ടിലെ വെള്ളം എന്ന് പറഞ്ഞു വീഡിയോ ഇടുന്നു. കാണുന്ന എനിക്കും നിങ്ങള്‍ക്കും സാറുമാര്‍ക്കും അറിയാം. പക്ഷെ ഒന്നും ചെയ്യാന്‍ പറ്റില്ല. അതുപോലെ ആണ് ഇപ്പോള്‍ പലരും വീഡിയോ ചെയ്യുന്നത്. കഞ്ഞിവെള്ളം കാടിവെള്ളീ എന്നൊക്കെ പറഞ്ഞോണ്ട്. എന്റെ കേസില്‍ കാണിച്ച ആത്മാര്‍ത്ഥത മൊത്തത്തില്‍ കാണിച്ചാല്‍ കൊള്ളാം. നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (1 hour ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (1 hour ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (1 hour ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (2 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (2 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (3 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (3 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (5 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (5 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (5 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (6 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (6 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (7 hours ago)

Malayali Vartha Recommends