Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...

14 MARCH 2026 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടോ. രണ്ടു ദിവസമായി ഇത്തരമൊരു വാര്‍ത്ത ലോകമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്. ഇറാനിലെ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സ്, തസ്‌നീം എന്നിവ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നെതന്യാഹുവിനെ പൊതുവേദികളിലോ പുതിയ വിഡിയോകളിലോ കാണുന്നില്ലെന്നും നെതന്യാഹു ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നുമാണ് വ്യാപക പ്രചാരണം.

നെതന്യാഹുവിന്റെ ഓഫിസ് ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും, ഇതില്‍ നെതന്യാഹുവിന് ഗുരുതര പരിക്കുപറ്റുകയോ അല്ലെങ്കില്‍ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകാം എന്നുമുള്ള സാധ്യതകളാണ് ഇറാന്‍ മാധ്യമങ്ങള്‍ ഉന്നയിക്കുന്നത്. ഇസ്രായേല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും, സംഭവങ്ങള്‍ രഹസ്യമായി വെച്ചിരിക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ട്.

നെതന്യാഹുവിന്റെ സഹോദരന്‍ ഇദ്ദോ നെതന്യാഹു, ദേശീയ സുരക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. നെതന്യാഹുവിന്റെ വസതിക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റുവെന്നും സഹോദരന്‍ കൊല്ലപ്പെട്ടുവെന്നുമാണ് ഐആര്‍ജിസി അനുകൂല മാധ്യമമായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്തകള്‍ ഇസ്രയേല്‍ ശക്തമായി നിഷേധിച്ചിരിക്കുകയാണ്.

മുന്‍ യുഎസ് ഇന്റലിജന്‍സ് ഓഫീസര്‍ സ്‌കോട്ട് റിട്ടറെ ഉദ്ധരിച്ചാണ് പല റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ അനേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മരുമകന്‍ കുഷ്‌നര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇസ്രയേല്‍ സന്ദര്‍ശനം റദ്ദാക്കിയതും നെതന്യാഹുവിന്റെ വീടിന് ചുറ്റും സുരക്ഷ കര്‍ശനമാക്കിയതും ഈ അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കാന്‍ ഇറാന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു.

അതേസമയം, ഇറാന്‍ നടത്തുന്നത് വെറും വിവരക്കേട് മാത്രമാണെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നെതന്യാഹു ബീര്‍ഷെബയിലെ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചതായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നെതന്യാഹു ഫോണില്‍ സംസാരിച്ചതായും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ ഇത്തരത്തില്‍ പ്രചാരണം നടത്തുന്ന വേളയിലാണ് നെതന്യാഹു നാടകീയമായി സൈനികര്‍ക്കൊപ്പം പുറത്തുവന്നത്.

അതേ സമയം ഇറാനിലെ ആണവ തലച്ചോറുകളെ വ്യോമാക്രമണത്തില്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞരെ വധിച്ചതായാണ് നെതന്യാഹുവിന്റെ അവകാശവാദം. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനയിയെ റെവല്യൂഷണറി ഗാര്‍ഡിന്റെ കളിപ്പാവയെന്നും ഇറാനിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിന് തൊട്ടടുത്തെത്തിയെന്നും ഇസ്രയേല്‍ എന്നും ഇറാനൊപ്പമാണെന്നും അടുത്തയിടെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.

ഗാസയിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. സിഡോണ്‍ ജില്ലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് കുട്ടികളടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിനെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആണവ ബോംബുകളുടെ വികസനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടതെന്ന് നെതന്യാഹു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുദ്ധത്തില്‍ മുജ്താബയ്ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മുജ്താബയെ ഏറെ വൈകാതെ വധിക്കാനുള്ള സാധ്യതയും കുറവല്ല. അതിനിടെ മേഖലയില്‍ യുദ്ധം ഇന്ന് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്.

ലെബനനില്‍നിന്ന് ഹിസ്ബുള്ള ബുധനാഴ്ച രാത്രി ഇരുനൂറോളം റോക്കറ്റുംം ഇരുപതോളം ഡ്രോണും ഇസ്രയേലിലേക്ക് അയച്ചെന്ന് ഇസ്രയേല്‍സൈന്യം പറയുന്നു. അമേരിക്ക, ഇസ്രയേല്‍, ഇറാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നതോടെ, യുദ്ധം എങ്ങനെ അവസാനിക്കുമെന്നതില്‍ ആശങ്ക തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ പുറത്തുവന്ന ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പ്രസ്താവനകള്‍ യുദ്ധത്തിന്റെ അവസാനത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് മുന്നോട്ടുവെക്കുന്നത്. ഒരു വശത്ത് സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും മറുവശത്ത് യുദ്ധം തുടരാനുള്ള നീക്കങ്ങള്‍ സജീവമാകുന്നതായാണ് സൂചനകള്‍.

ഇതിനോടകം തന്നെ യുദ്ധത്തില്‍ നിര്‍ണ്ണായകമായ സൈനിക വിജയം നേടിയെന്നാണ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നത്. കെന്റക്കിയിലെ ഹെബ്രോണില്‍ നടന്ന റാലിയില്‍ സംസാരിക്കവെ, ആദ്യ മണിക്കൂറില്‍ തന്നെ തങ്ങള്‍ ജയിച്ചു കഴിഞ്ഞു എന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ സൈന്യം ഡസന്‍ കണക്കിന് ഇറാനിയന്‍ നാവിക കപ്പലുകള്‍ നശിപ്പിക്കുകയും ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയും ചെയ്തതിലൂടെ രാജ്യത്തിന്റെ സൈനിക ശേഷിയെ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതാക്കിയതായി ട്രംപ് അവകാശപ്പെടുന്നു.


ഇറാന്റെ സൈനിക ശേഷിയും മേഖലയിലെ സ്വാധീനവും പൂര്‍ണ്ണമായും തകര്‍ക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. അമേരിക്ക വിജയപ്രഖ്യാപനം നടത്തുമ്പോഴും, ഇസ്രയേല്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പോരാട്ടം തുടരാനാണ് ആഗ്രഹിക്കുന്നത്.

 

മൂന്ന് രാജ്യങ്ങളും വ്യത്യസ്തമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍, സംഘര്‍ഷത്തിന്റെ അന്ത്യം അതിന്റെ തുടക്കം പോലെ തന്നെ പ്രവചനാതീതമായി തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകളാണ് ഇറാന്‍ മുന്നോട്ടുവയ്ക്കുന്നത്. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, യുദ്ധം മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം, ഭാവിയില്‍ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഉറപ്പ് നല്‍കണം എന്നിവയാണ് ഇറാന്റെ നിബന്ധനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... വിവിധ ജില്ലകളിൽ നാളെമുതൽ യെല്ലോ അലർട്ട്  (9 minutes ago)

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...  (22 minutes ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ? ഇന്നത്തെ രാശിചിന്ത  (41 minutes ago)

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം  (54 minutes ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കടന്നുകയറി എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ..  (1 hour ago)

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (8 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (8 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (8 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (9 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (9 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (9 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (9 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (9 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (9 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (11 hours ago)

Malayali Vartha Recommends