"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...

വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ കാർഡ് റദ്ദാക്കിയ സിവിൽ സപ്ലൈസ് വകുപ്പിന്റെ നടപടിയെ പരിഹാസത്തോടെ നേരിട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. തന്നെ കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിയോടും സിവിൽ സപ്ലൈസ് വകുപ്പിനോടും ആവശ്യപ്പെട്ടുകൊണ്ട് ശ്രീനാദേവി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്നതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ നടപടിക്ക് പിന്നിലെന്ന് അവർ ആരോപിക്കുന്നു. മണക്കാലയിലെ പരേതയായ യശോദയുടെ റേഷൻ കാർഡിൽ അവിടുത്തെ താമസക്കാരിയല്ലെന്നും തെറ്റായ ബന്ധുത്വം കാണിച്ചാണ് പേര് ചേർത്തതെന്നും കാട്ടി താലൂക്ക് സപ്ലൈ ഓഫീസർ കാർഡ് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധവുമായി ജനപ്രതിനിധി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























