സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുറവ്... പവന് 720 രൂപയുടെ കുറവ്

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാംദിവസവും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപയും പവന് 720 രൂപ കുറഞ്ഞ് 1,18,240 രൂപയുമായി. ഒരാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വ്യാപാരം
ഇന്നലെ ഗ്രാമിന് 45 രൂപയും ബുധനാഴ്ച ഉച്ചക്ക് 55 രൂപയും കുറഞ്ഞിട്ടുണ്ടായിരുന്നു. ബുധനാഴ്ച ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമായിരുന്നു വില.
ആഗോളവിപണിയിലും സ്വർണവില ഇടിയുന്നു. സ്പോട്ട് ഗോൾഡിന് 13.89 ഡോളർ ഇടിഞ്ഞ് 5,103.92 ഡോളറാണ് വില. 0.27 ശതമാനമാണ് കുറഞ്ഞത്.
"
https://www.facebook.com/Malayalivartha






















