'ശരിക്കും ആ കൂക്കിവിളിയും കളിയാക്കലുകളും കുഞ്ഞു മനസ്സുകളിൽ ഉണ്ടാക്കുന്ന ട്രോമ വളരെ വലുതാണ്. ഇത്തരം കളിയാക്കലുകൾ കൊണ്ട് കുട്ടികൾ കൂടുതൽ ബോൾഡ് ആകുമെന്നും ഏത് തോല്വികളെയും നേരിടാൻ പ്രാപ്തരാകുമെന്നുമുള്ള പല നരേഷൻസും കണ്ടിരുന്നു. എന്നാൽ വാസ്തവത്തിൽ അങ്ങനെയല്ല സംഭവിക്കുന്നത്. എല്ലാ കുട്ടികളും ഒരു പോലെയല്ല. ചിലരെങ്കിലും കഴിയാക്കലുകളിൽ ഊർജ്ജം കണ്ടെത്തുമെങ്കിലും പലർക്കും അതിന് കഴിയണമെന്നില്ല...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

മത്സരങ്ങളിലെ ജയവും തോൽവിയും സ്പോർട്സ് മാൻ സ്പിരിറ്റിൽ തന്നെ കാണണം എന്നൊക്കെ പറഞ്ഞാലും തമ്മിൽ തല്ലും കളിയാക്കലുകളും പരിധി കടക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. കഴിഞ്ഞ ദിവസം അത്തരത്തിലുള്ള വിഡിയോകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 'ജയവും തോല്പിയും ആപേക്ഷികമാണെന്ന തിരിച്ചറിവുള്ള , ഒന്നര മണിക്കൂർ നീളുന്ന കളിക്കളത്തിലെ മത്സരം അവിടെ തീർന്നു എന്ന് മനസ്സിലാവുന്ന സെൻസുള്ള ജനറേഷനാവണം നാളത്തെ നമ്മുടെ കുഞ്ഞുങ്ങൾ' എന്ന് പറയുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സ്പോർട്സ്മാൻ സ്പിരിറ്റ് നല്ലതാണ്; ടീം സ്പിരിറ്റും മത്സരബുദ്ധിയും നല്ലതാണ്. അതെല്ലാം healthy competitions ൻ്റെ ഭാഗവുമാണ്. സമ്മതിക്കുന്നു! പക്ഷേ അതിൽ കൊച്ചുകുട്ടികളെ കരുവാക്കി കൊണ്ട് ,അവരുടെ ഇമോഷൻസിനെ ഹൈപ്പ് ചെയ്തുകൊണ്ട് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യുന്നതിനോട് തീർത്തും വിയോജിപ്പാണ്. അർജൻ്റീന തോറ്റ ദു:ഖത്തിൽ വിതുമ്പിക്കരയുന്ന ഒരു മോൻ്റെ വീഡിയോ കണ്ടിരുന്നു. ആ കുഞ്ഞ് കരഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നിയതിനൊപ്പം ആ കുഞ്ഞനെ കൂക്കി വിളിച്ചു കളിയാക്കുന്ന മുതിർന്നവരുടെ sadistic attitude അമ്പരപ്പുളവാക്കി. !
ശരിക്കും ആ കൂക്കിവിളിയും കളിയാക്കലുകളും കുഞ്ഞു മനസ്സുകളിൽ ഉണ്ടാക്കുന്ന ട്രോമ വളരെ വലുതാണ്. ഇത്തരം കളിയാക്കലുകൾ കൊണ്ട് കുട്ടികൾ കൂടുതൽ ബോൾഡ് ആകുമെന്നും ഏത് തോല്വികളെയും നേരിടാൻ പ്രാപ്തരാകുമെന്നുമുള്ള പല നരേഷൻസും കണ്ടിരുന്നു. എന്നാൽ വാസ്തവത്തിൽ അങ്ങനെയല്ല സംഭവിക്കുന്നത്. എല്ലാ കുട്ടികളും ഒരു പോലെയല്ല. ചിലരെങ്കിലും കഴിയാക്കലുകളിൽ ഊർജ്ജം കണ്ടെത്തുമെങ്കിലും പലർക്കും അതിന് കഴിയണമെന്നില്ല. അതിനാൽ ആ പലരുടെയും മനോനിലയ്ക്ക് ഒപ്പമാണ് നമ്മൾ നില്ക്കേണ്ടത്.
Self image അഥവാ ആത്മ ബിംബം എന്നൊരു സംഗതിയുണ്ട്. ആത്മബിംബം കുട്ടിയുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാന ഘടകമാണ്. അത് പോസിറ്റീവ് ആകണം. എല്ലാ കുട്ടികള്‍ക്കും നിരവധിയായ ഗുണങ്ങളും പെരുമാറ്റ രീതികളും ഉണ്ടാകും. സ്വഭാവഗുണങ്ങള്‍ എടുത്തുകാട്ടി പ്രശംസിച്ചാല്‍ ആത്മബിംബം പോസിറ്റീവ് ആകും. ആത്മാഭിമാനവും ആത്മവിശ്വാസവുമാണ് കുട്ടികളെ വളരാന്‍ സഹായിക്കുന്നത്. പാരമ്പര്യം(genetics) വൈയക്തിക പ്രകൃതം (temperament) സാഹചര്യങ്ങളുടെ സ്വാധീനം(environmental influences) എന്നിവയാണ് ഒരു വ്യക്തിയുടെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്ന ഘടകങ്ങള്‍. വികാരങ്ങളെ മുറിപ്പെടുത്തുന്ന വാക്കുകള്‍ സ്വാഭാവികമായും വ്യക്തിത്വത്തെ സ്വാധീനിക്കും. വാക്ക് ഊര്‍ജമാണ്. വളര്‍ത്താനുപകരിക്കുന്ന വാക്കുകളും ചെയ്തികളും മാത്രമേ കുട്ടികളോട് പറയാവൂ; ചെയ്യാവൂ! അല്ലാതെ തളർത്താൻ ഉപയോഗിക്കുന്നവയല്ല!
മുതിർന്നവരോടാണ്, ദയവ് ചെയ്ത് കുട്ടികളുടെ emotions നെ ഹൈപ്പ് ചെയ്ത് നിങ്ങളിലെ ടീം സ്പിരിറ്റ് കാണിക്കാൻ മുതിരരുത്. അവരെ അവരുടെ പാട്ടിന് വിടുക. അവരുടെ സ്വകാര്യതയേയും emotions നെയും മാനിക്കുക. ! അത്തരം വീഡിയോ ഷെയർ ചെയ്യുന്നത് പോലും ആ കുട്ടികളോട് നമ്മൾ അറിയാതെ ചെയ്യുന്ന തെറ്റാണ്. ശക്തികുളങ്ങരയിലെ ശക്തിപ്രകടനത്തിൽ തമ്മിൽ തല്ലി ടീം സ്പിരിറ്റ് കാണിച്ച യുവതയല്ല നല്ല നാളേയ്ക്ക് ആവശ്യം. ജയവും തോല്പിയും ആപേക്ഷികമാണെന്ന തിരിച്ചറിവുള്ള , ഒന്നര മണിക്കൂർ നീളുന്ന കളിക്കളത്തിലെ മത്സരം അവിടെ തീർന്നു എന്ന് മനസ്സിലാവുന്ന സെൻസുള്ള ജനറേഷനാവണം നാളത്തെ നമ്മുടെ കുഞ്ഞുങ്ങൾ..!
https://www.facebook.com/Malayalivartha


























