കത്ത് വ്യാജമാണെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നു; വ്യാജ കത്തിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്; ഈ ഘട്ടത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല; വാദങ്ങൾ ഹൈക്കോടതിയിൽ നിർത്തി സംസ്ഥാന സര്‍ക്കാർ

തിരുവനന്തപുരം കോര്പറേഷന് മേയറിന്റെ കത്ത് വിവാദം ഇത് വരെ അവാനിസിച്ചിട്ടില്ല. ഇപ്പോൾ ഇതാ ഹൈക്കോടതിയിൽ വിഷയം എത്തിയിരിക്കുകയാണ്. തന്റെ പേരില്‍ പുറത്ത് വന്ന കത്ത് വ്യാജമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഹര്‍ജി സമർപ്പിച്ചിരുന്നു. ഇതിലാണ് മേയറുടെ മറുപടി വന്നിരിക്കുന്നത്. കത്ത് വ്യാജമാണെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നുവെന്നു മേയര്‍ കോടതിയിൽ വ്യക്തമാക്കി. വ്യാജ കത്തിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ഈ ഘട്ടത്തിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാർ കോടതിയില്‍ വ്യക്തമാക്കി. നിലവില്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തുകയാണ്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ പരിധിയിലേക്ക് കേസ് കൈമാറേണ്ട ഘട്ടം എത്തിയിട്ടില്ലന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത് . കത്ത് വിവാദത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ്.ശ്രീകുമാറാണ് ക കോര്പറേഷന് പരിധിയില്‍ ഒഴിവു വന്ന തസ്തികകളിലേക്ക് ആളുകളെ നിയമിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറിക്ക് കത്ത് കൊടുത്ത മേയറുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു.
അതേസമയം നിയമന വിവാദത്തിൽ തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയർ സമർപ്പിച്ച ഹർജി കോടതി തള്ളി. പോപുലർ ഫ്രണ്ട് നേരത്തെ സംഘടിപ്പിച്ച സംസ്ഥാന ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാനായിരുന്നു ഡപ്യൂട്ടി മേയർ ഹർജി സമർപ്പിച്ചത്.
https://www.facebook.com/Malayalivartha


























