എന്തു കൊണ്ട് അയാൾ ഈ കാലഘട്ടത്തിലെ സമാനതകളില്ലാത്ത കാൽ പന്ത് കളിക്കാരൻ ആകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മെക്‌സിക്കൊയ്ക്കേതിരെ 63- ആം മിനുട്ടിൽ നേടിയ ഗോൾ; അങ്ങനെ ഒക്കെയാണ് അയാൾ മിശിഹ ആവുന്നത്; മെസ്സിയെ കുറിച്ച് നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി

എന്തു കൊണ്ട് അയാൾ ഈ കാലഘട്ടത്തിലെ സമാനതകളില്ലാത്ത കാൽ പന്ത് കളിക്കാരൻ ആകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മെക്‌സിക്കൊയ്ക്കേതിരെ 63- ആം മിനുട്ടിൽ നേടിയ ഗോൾ. മെസ്സിയെ കുറിച്ച് നിർണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;എന്തു കൊണ്ട് അയാൾ ഈ കാലഘട്ടത്തിലെ സമാനതകളില്ലാത്ത കാൽ പന്ത് കളിക്കാരൻ ആകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മെക്‌സിക്കൊയ്ക്കേതിരെ 63- ആം മിനുട്ടിൽ നേടിയ ഗോൾ.
ഗില്ലർമോ ഒച്ചാവോ എന്ന അതുല്യ ഗോൾകീപ്പർക്കും ഇടത് ഗോൾ പോസ്റ്റിനും ഇടയ്ക്കുള്ള 'പന്ത് പഴുത് ' നിമിഷാർദ്ധത്തിൽ കണക്ക് കൂട്ടി ഒരു ഇടംകാലൻ ഷോട്ട് പായിക്കുമ്പോൾ 4 മെക്‌സിക്കൻ പ്രതിരോധ താരങ്ങൾ വെറും കാഴ്ചക്കാരായിരുന്നു. അത്തരമൊരു നീക്കം നടത്താനുള്ള മെസ്സിയുടെ കഴിവിനെ ഒരു നിമിഷം അവഗണിച്ച അവരുടെ അലസത മാത്രം മതിയായിരുന്നു അയാൾക്ക്. ഒരു പക്ഷെ പാസ് നൽകിയ എയ്ഞ്ചൽ ഡി മരിയ പോലും പ്രതീക്ഷിക്കാത്ത നീക്കം. അങ്ങനെ ഒക്കെയാണ് അയാൾ മിശിഹ ആവുന്നത്.
https://www.facebook.com/Malayalivartha