മലപ്പുറവും വയനാടും, ലക്ഷ്യം വെച്ച് ബിജെപി; പ്രത്യേക കാമ്പെയ്ൻ, ഇത്തവണ കളി മാറും......

ലോക്സഭ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പെയ്നുമായി ബി ജെ പി. 60 മണ്ഡലങ്ങൾ ലക്ഷ്യം വെച്ചാണ് പ്രചരണ പരിപാടികൾ നടത്തുക. അടുത്തിടെ ചേർന്ന ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ ന്യൂനപക്ഷങ്ങളെ ഉന്നമിട്ട് പ്രത്യേക പ്രചരണം നടത്തണമെന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുന്നോട്ട് വെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലങ്ങൾ തിരഞ്ഞെടുത്ത് പരിപാടി ആസൂത്രണം ചെയ്യുന്നതെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ ജമാൽ സിദ്ധിഖി പറഞ്ഞു.മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്; 11 ഇടത്ത് ബിജെപി ജയം..
8 ഇടത്ത് ജയിച്ച് കോൺഗ്രസുംന്യൂനപക്ഷ ദനസംഖ്യ 60 ശതമാനത്തിൽ കൂടുതൽ ഉള്ള 60 ലോക്സഭ മണ്ഡലങ്ങളിലാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി നാല് മാസം നീണ്ട് നിൽക്കുന്നതാണ് പരിപാടി. കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലവും ഇതിൽ ഉൾപ്പെടുന്നു.
പ്രചരണത്തിനിടെ പ്രാദേശിക മത ഗുരുക്കൻമാർ, മുസ്ലീം സമുദായത്തിൽ നിന്ന് ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വ്യവസായിക പ്രമുഖർ, സാമൂഹിക , സാംസ്കാരിക മേഖലയിൽ പ്രശസ്തരായിട്ടുള്ളവർ എന്നിവരുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തും.ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കുന്നതിനോടൊപ്പം നരേന്ദ്ര മോദി സർക്കാരിന്റെ വികസന പദ്ധതികൾ ന്യൂനപക്ഷങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് കൂടി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജമാൽ സിദ്ധിഖി പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള 106 ലോക്സഭ മണ്ഡലങ്ങൾ ബി ജെ പി കണ്ടെത്തിയിട്ടുണ്ട്. യുപിയിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമുള്ള 13 ന്യൂനപക്ഷ ആധിപത്യ മണ്ഡലങ്ങൾ വീതം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 1, 2 തീയതികളിൽ ഛത്തീസ്ഗഡിൽ ചേരുന്ന ന്യൂനപക്ഷ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവിന്റെ 20 ദിവസത്തെ യോഗത്തിൽ ന്യൂനപക്ഷ ജനസമ്പർക്ക പരിപാടി സംബന്ധിച്ച് മറ്റ് തീരുമാനങ്ങൾ കൈക്കൊള്ളും, ജമാൽ പറഞ്ഞു.
ഫെബ്രുവരി 10 മുതലാണ് ജനസമ്പർക്ക പരിപാടി ആരംഭിക്കുക. ദില്ലിയിലായിരിക്കും സമാപനം. ബാരാമുള്ള (97% ന്യൂനപക്ഷ ജനസംഖ്യ) അനന്തനാഗ് (95.5%),ശ്രീനഗർ,കിഷ്‌നഗഞ്ച് (67%), മലപ്പുറം, പൊന്നാനി,. ബെർഹാംപൂർ എന്നിവയാണ് പ്രധാനമായും ശ്രദ്ധയൂന്നുന്ന പ്രദേശങ്ങൾ.അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന 9 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രങ്ങളും ബി ജെ പി ആവിഷ്കരിക്കുന്നുണ്ട്.
ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, ത്രിപുര, തെലങ്കാന എന്നീ 9 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാത്രമല്ല രാജ്യത്ത് ഉടനീളം 100 ലോക്സഭ മണ്ഡലങ്ങളിലായി ദുർബ്ബലമായ 72,000 ബൂത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകി പ്രവർത്തനം ശക്തിപ്പെടുത്താനും ബി ജെ പി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രത്യേക ശ്രദ്ധ നൽകേണ്ട മണ്ഡലങ്ങളെ കുറിച്ചും ബി ജെ പി എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച നടന്നിരുന്നു.
160 മണ്ഡലങ്ങളാണ് ബി ജെ പി ഇത്തരത്തിൽ കണ്ടെത്തിയിരിക്കുന്നത്. നേരത്തേ ഇത്തരത്തിൽ 144 മണ്ഡലങ്ങളായിരുന്നു ബി ജെ പി കണ്ടെത്തിയിരുന്നത്. എന്നാൽ പിന്നീട് ബിഹാർ, മഹരാഷാട്ര എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റത്തെ തുടർന്നായിരുന്നു ഈ കണക്കുകളിൽ പാർട്ടി മാറ്റം വരുത്തിയത്, ഏതായാലും വരുന്ന തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം ഉറപ്പിക്കാൻ തന്നെയാണ് ബിജെപി ഇത്തവണ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്, അതിനുള്ള ഒരുക്കങ്ങളും തന്ത്രങ്ങളുമെല്ലാം റെഡി ആയി കഴിഞ്ഞു ബിജെപി പാളയത്തിൽ എന്ന് വേണം മനസിലാക്കൻ,
https://www.facebook.com/Malayalivartha