ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... ഓംപ്രകാശ് ഒളിവില്‍ തന്നെ പിടികൂടാനാകാതെ പോലീസ്, മൂന്നും അഞ്ചും പ്രതികള്‍ക്ക് ജാമ്യമില്ല, ഒമ്പതാം പ്രതിയുടെ ജാമ്യഹര്‍ജിയില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് 31 ന് ഹാജരാക്കണം

ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... ഓംപ്രകാശ് ഒളിവില്‍ തന്നെ പിടികൂടാനാകാതെ പോലീസ്, മൂന്നും അഞ്ചും പ്രതികള്‍ക്ക് ജാമ്യമില്ല,
ഒമ്പതാം പ്രതിയുടെ ജാമ്യഹര്‍ജിയില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് 31 ന് ഹാജരാക്കണംജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നാം പ്രതി മുഹമ്മദ് ഇബ്രാഹിം റാവുത്തര്‍ എന്ന ഇബ്രു (27) , അഞ്ചാം പ്രതി ബാദുഷ മകന്‍ സല്‍മാന്‍ ഷാ എന്നീ പ്രതികള്‍ക്ക് ജാമ്യമില്ല. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് രണ്ടു പ്രതികളുടെ ജാമ്യഹര്‍ജികള്‍ തള്ളിയത്.
ഒമ്പതാം പ്രതി മുഹമ്മദ് ബഷീര്‍ മകന്‍ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസിന്റെ ജാമ്യഹര്‍ജിയില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് 31 ന് ഹാജരാക്കാനും എസിജെഎം ഷിബു ഡാനിയേല്‍ ഉത്തരവിട്ടു. മൂന്ന് , അഞ്ച് , ഒമ്പത് എന്നീ 3 പ്രതികളെ ജനുവരി 30 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്യാന്‍ എ സി പി ക്ക് കോടതി അനുമതി നല്‍കി.
ഓംപ്രകാശിനെ എഫ് ഐആറില്‍ ചേര്‍ക്കാതെ പേട്ട പോലീസ് ഒത്തുകളി മാധ്യമ വാര്‍ത്തയായപ്പോള്‍ അഡീ. റിപ്പോര്‍ട്ടില്‍ പ്രതി ചേര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ചു. ഓംപ്രകാശിനെ എഫ് ഐആറില്‍ ചേര്‍ക്കാതെ പേട്ട പോലീസ് ഒത്തുകളിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
പേട്ട പോലീസ് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഷിബു ഡാനിയേല്‍ മുമ്പാകെ സമര്‍പ്പിച്ച എഫ് ഐ ആറിലാണ് പോലീസ് കള്ളക്കളി വെളിച്ചത്ത് വന്നത്. ഓംപ്രകാശിനെ എട്ടാം പ്രതിയാക്കിയെടുത്തെന്ന് മാധ്യമങ്ങളോട് വീമ്പു പറഞ്ഞ എഫ് ഐ ആര്‍ നശിപ്പിച്ചു കളഞ്ഞ് പേട്ട സി ഐ മറ്റൊരു പുതിയ എഫ് ഐ ആര്‍ പേട്ട പോലീസ്‌ക്രൈം 17/2023 ആയി കോടതിയില്‍ ഹാജരാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
മുഹമ്മദ് ഇബ്രാഹിം റാവുത്തര്‍ എന്ന ഇബ്രു (27) , ബാദുഷ മകന്‍ സല്‍മാന്‍ ഷാ , മുഹമ്മദ് ബഷീര്‍ മകന്‍ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസ്, അഴകര്‍ രാജു മകന്‍ സുബ്ബുരാജ് എന്ന സുബ്ബു , രഞ്ജിത് ,' നിയമ വിദ്യാര്‍ത്ഥി ഉദയകുമാര്‍ മകന്‍ അഭിലാഷ് , ആരിഫ് , മുന്ന എന്ന ആസിഫ് , ജോമോന്‍ രമേശ് എന്നിവരാണ് ജയിലില്‍ കഴിയുന്നത്.
"
https://www.facebook.com/Malayalivartha