ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജിന്റെ ഉത്ഘാടനത്തില്‍ നിന്ന് കെ.സി .വേണുഗോപാലിനെയും ജി.സുധാകരനേയും ഒഴിവാക്കിയതിനെതിരെയും അദ്ദേഹം ഫെയ്‌സ് ബുക്കിലൂടെ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. പാളയത്തില്‍ പട പിണറായി വിജയന് തലവേദനയാകുമ്പോള്‍ പഴ വെട്ടി നിരത്തലിന് ഇനിയൊരു ബാല്യമുണ്ടോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂട്ടുന്നത്.

കേരള രാഷ്ട്രീയത്തില്‍ നിന്നും പിണറായി ,സജിചെറിയാന്‍ കൂട്ടുകെട്ട് പടിക്ക് പുറത്താക്കിയ ജി.സുധാകരന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേരളത്തിന്റെ ഇന്നത്തെ ലഹരി മാഫിയയുടെ കണ്ണികളില്‍ പ്രധാനികള്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണെന്ന വെടി പൊട്ടിച്ചതിന് പിന്നാലെ അദ്ദേഹം പിണറായി സര്‍ക്കാരിന്റെ പല വകുപ്പുകളുടെയും ദുരവസ്ഥ തുറന്ന് കാട്ടി കൊണ്ടാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജിന്റെ ഉത്ഘാടനത്തില്‍ നിന്ന് കെ.സി .വേണുഗോപാലിനെയും ജി.സുധാകരനേയും ഒഴിവാക്കിയതിനെതിരെയും അദ്ദേഹം ഫെയ്‌സ് ബുക്കിലൂടെ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. പാളയത്തില്‍ പട പിണറായി വിജയന് തലവേദനയാകുമ്പോള്‍ പഴ വെട്ടി നിരത്തലിന് ഇനിയൊരു ബാല്യമുണ്ടോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂട്ടുന്നത്.
ആരോഗ്യമേഖല ഉള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമാ്ണ് മുന്‍മന്ത്രി ജി. സുധാകരന്‍ നടത്തിയിരിക്കുന്നത്.. ലഹരിക്കെതിരെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതായും ലഹരിക്കു വേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്‌കാരം വളരുന്നതായും അദ്ദേഹം പറഞ്ഞു. ലഹരിസംഘങ്ങള്‍ ചെറുപ്പക്കാരെ ഉപയോഗിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ അശ്രദ്ധയും അവഗണനയുമാണ്.വിഷ ഭക്ഷണം വിതരണം ചെയ്യാന്‍ അനുവാദം നല്കുന്ന ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയമാണ്.
മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഡോക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. സ്ഥലം മാറ്റിയവര്‍ക്കു പകരം ഡോക്ടര്‍മാരെ നിയമിച്ചില്ല. ആലപ്പുഴ മെഡിക്കല്‍ കോളജ് വികസനം എവിടെയും എത്തിയില്ല. ഇവിടെ വീട് വയ്ക്കുന്നതിന് എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ. മുകളില്‍ കുറെ ഉദ്യോഗസ്ഥര്‍ ഇരുന്ന് പ്ലാന്‍ ഇടുന്നതല്ല ആസൂത്രണം. റേഷന്‍ വിതരണം ചെയ്യുന്നതോ, ഓണത്തിനും വിഷുവിനും സാധനങ്ങള്‍ വില കുറച്ചു നല്‍കുന്നതോ അല്ല ആസൂത്രണം.
അതൊക്കെ ഏത് സര്‍ക്കാരിനും ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.
ആലപ്പുഴയില്‍ ചീഞ്ഞ കനാലുകളും തോടുകളുമാണ് ഇപ്പോഴും. കനാലുകള്‍ ആധുനികവല്‍ക്കരിച്ചില്ല. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ കടുത്ത അഴിമതിയാണ്. നഗരസഭയില്‍ പൈപ്പ് പൊട്ടുന്നതിനും പഴകിയ ആഹാരത്തിനുമെല്ലാം കാരണം അഴിമതിയാണ്. ചില പ്രാദേശിക ജനപ്രതിനിധികളും അഴിമതിക്കു കൂട്ട് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴ സൗഹൃദ വേദി സംഘടിപ്പിച്ച 'ആരോഗ്യ പ്രശ്‌നങ്ങള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു
സുധാകരന്‍. പൈതുമരാമത്തിന്റെ റോഡുകളെല്ലം പൊട്ടി പൊളിയുന്നു. പാലത്തിന്റെ ബീമിന് പോലും തടിക്കഷ്ണങ്ങള്‍ ഉപയോഗിച്ചാണ് വാര്‍ക്കുന്നത്. അങ്ങനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിനെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും പേരെടുത്ത് പറയാതെ കടുത്ത ഭാഷയിലാണ് ജി.സുധാകരന്‍ വിമര്‍ശിച്ചത്. ആലപ്പുഴയില്‍ സിപിഎമ്മില്‍ നിന്ന് അണികളുടെയല്ല നേതാക്കളുടെ കൊഴിഞ്ഞു പോക്കും രാജിയും വ്യപകമായ പശ്ചാതലത്തില്‍ സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്.
സുധാകരനെ വെട്ടിയൊതുക്കിയാല്‍ ആലപ്പുഴയിലെ വിഭാഗീയത തീരുമെന്നായിരുന്നു സിപിഎം ഔദ്യോഗിക നേതൃത്വം നേരത്തെ വിശ്വസിച്ചത്. അങ്ങനെ സുധാകരനെ വെട്ടി മൂലയ്ക്കിരുത്തി. അതിനി നേതൃത്വം നല്കിയതാവട്ടെ തോമസ് ഐസകും, സജി ചെറിയാനുമാണ്. അതിന് ശേഷം എല്ലാം മന്ത്രി സജി ചെറിയാന് കൈമാറി.
ഒരു കാലത്ത് സിപിഎം വിഭാഗിയതയുടെ കേന്ദ്ര ബിന്ദുവായിരുന്നു ആലപ്പുഴ. വി എസ് അച്യുതാനന്ദന്റെ തട്ടകത്തില്‍ സുധാകരനെ മുന്നില്‍ നിര്‍ത്തി പോരാട്ടം നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ എല്ലാം അവസാനിപ്പിച്ചു. ജി. സുധാകരന്റെ കൈയിലായി ആലപ്പുഴയിലെ പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകരും. ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമായി സുധാകരന്‍. എന്നാല്‍ സുധാകരനെ വീട്ടിലേക്ക് മടക്കി അയച്ചപ്പോള്‍ വീണ്ടും കലാപം. ആര്‍ക്കും നിയന്ത്രണമില്ലാത്ത അവസ്ഥ. ആലപ്പുഴ സിപിഎമ്മില്‍ അണികളും കൊഴിയുന്നു. എല്ലാത്തിനും കാരണം മാഫിയാ ഇടപെടലാണെന്ന തിരിച്ചറിവില്‍ പാര്‍ട്ടി എത്തിയിട്ടില്ല..
കൊടികുത്തിയ വിഭാഗീയതയുടെ കാലത്തിനു ശേഷം ആലപ്പുഴ ജില്ലയിലെ സിപിഎം നേതൃത്വത്തിനു മുന്നില്‍ വീണ്ടും പരീക്ഷണവും പ്രതിസന്ധിയും ആയി മാറുകയാണ് ലഹരിക്കേസും ലൈംഗീക ചിത്രീകരണവും ഒക്കെ.സുധാകരന്‍ ഇപ്പോള്‍ പാര്‍ട്ടിയുടെയോ പ്രവര്‍ത്തരുടെയോ ഒരു കാര്യത്തിലും അഭിപ്രായം പറയാറില്ലായിരുന്നു. ആലപ്പുഴയില്‍ പിണറായി പക്ഷക്കാര്‍ സജിചെറിയാനെ ഉയര്‍ത്തി കൊണ്ടുവന്നു എന്നു മാത്രമല്ല. സുധാകരനെ പരമാവധി താഴ്ത്തി കെട്ടാനും ശ്രമിച്ചു. .
ആലപ്പുഴയില്‍ സിപിഎം ന് കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ച് പോവുകയാണ്. ധീരരക്ത സാക്ഷികള്‍ അഭിനവ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാപ്പ് കൊടുക്കില്ല. ആലപ്പുഴയിലാണ് എന്നും സിപിഎം വിഭാഗീയതയുടെ ഉത്ഭവമെന്നതിനാല്‍ പുകഞ്ഞ് കൊണ്ടിരുക്കുന്ന തീ ആലപ്പുഴയില്‍ നിന്നും സംസ്ഥാനമാകെ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പഴ വെട്ടിനിരത്തലിന്റെ ഭാഷ്യത്തിന് ഇനി പിണറായി വിജയനും മരുമോന്‍ മന്ത്രിക്കും പുതിയ ആയുധങ്ങള്‍ തേടേണ്ടി വരും.
https://www.facebook.com/Malayalivartha