തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തില്‍ നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കും....മൂന്നു പരിപാടികളില്‍ പങ്കെടുത്തശേഷം വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തും, പൊതുയോഗത്തിനു ശേഷം തിരിച്ച് ഡല്‍ഹിയിലേക്ക്

തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തില്‍ നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കും....തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി ദേശീയ നേതാക്കള്‍ കേരളത്തിലെത്തുമെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും തിരഞ്ഞെടുപ്പ് മാനേജ് മെന്റ് കമ്മിറ്റിയായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ കേരളത്തിലെ തുടക്കമാകുമിത്.
എല്ലാ മണ്ഡലങ്ങളിലും യോഗങ്ങള്‍ വിളിക്കുകയും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ എല്ലായിടത്തും സന്ദര്‍ശനം നടത്തുമെന്നും രമേശ് പറഞ്ഞു.
അതേസമയം അമിത്ഷായെത്തുമ്പോള്‍ ബി.ജെ.പി. പദ്ധതിയിടുന്നത് അരലക്ഷം പേരുടെ പൊതുയോഗമാണ്. വൈകുന്നേരം നാലിന് തേക്കിന്‍കാട് മൈതാനിയിലാണ് പൊതുയോഗം നടക്കും.
നെടുമ്പാശ്ശേരിയില്‍നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ശോഭാസിറ്റി ഹെലിപ്പാഡില്‍ ഒന്നരയോടെ എത്തുന്ന അമിത്ഷാ മൂന്നു പരിപാടികളിലാണ് പങ്കെടുക്കുന്നത്. രണ്ടിന് ശക്തന്‍തമ്പുരാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ശക്തന്‍തമ്പുരാനെ ഇരുമുന്നണികളും വിസ്മരിക്കുകയാണെന്നും ഉചിതസ്മാരകം ഉണ്ടായില്ലെന്നും പരിപാടി വിശദീകരിച്ച എം.ടി. രമേശ് ആരോപിച്ചു.
മൂന്നുമണിക്ക് ജോയ്സ് പാലസിലാണ് നേതൃയോഗം നടക്കുക. ഇതിനുശേഷം വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. അതിനുശേഷമാണ് പൊതുയോഗം. പൊതുയോഗത്തിനുശേഷം കാര്‍മാര്‍ഗം നെടുമ്പാശ്ശേരിയിലെത്തുന്ന അമിത്ഷാ ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.
https://www.facebook.com/Malayalivartha























