ഞങ്ങള്‍ 100 കോടിയൊന്നും തരില്ല മേടിക്കുന്നതൊന്ന് കാണണം;ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മെക്കിട്ട് കേറി കൊച്ചി കോര്‍പറേഷന്‍,വന്‍ അഴിമതി നടത്തിയിട്ട് വെല്ലുവിളി,നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണി,എന്ത് പ്രഹസനം ആണോ ഇത്

100 കോടി പിഴയിട്ട ഹരിത ട്രൈബ്യൂണലിന്റെ മെക്കിട്ട് കേറി കൊച്ചി കോര്‍പറേഷന്‍. സര്‍ക്കാരും സിപിഎം നേതാക്കളും കോര്‍പറേഷനും കൂടി കാണിച്ച അഴിമതിയുടെ ഫലമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തം. എന്നിട്ട് പിഴവിന് പിഴയിട്ടതാണിലാണിപ്പോള്‍ കോര്‍പറേഷന് പൊളളല്‍. പറഞ്ഞിട്ട് കാര്യമില്ല ലോകായുക്തയ്‌ക്കെതിരെ കേസ് കൊടുത്ത ടീംസ് അല്ലെ ഇതല്ല ഇതിപ്പുറവും കാണേണ്ടി വരും. ഇപ്പോള്‍ ഹരിത ട്രൈബ്യൂണലിനെതിരെ നിയനടപടിയ്ക്ക് ഒരുങ്ങുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ലെന്ന് കോര്‍പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. ഒരവസരം കൂടി തന്നാല്‍ ഞങ്ങളങ്ങ് മറിക്കുമെന്ന് മേയറുടെ തള്ള്.
കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായ് ഹരിത ട്രൈബ്യൂണല്‍ രംഗത്ത്. ഖര മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നടപ്പാക്കുന്നതിലും, സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിലും കേരള സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. പരാജയത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത മനോഭാവം നിയമ വാഴ്ചയ്ക്ക് ഭീഷണിയാണ്. സംസ്ഥാന പോലീസ് മേധാവിയും, ചീഫ് സെക്രട്ടറിയും കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വീഴ്ചകള്‍ക്ക് കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ഇട്ട വിധിയിലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ദീര്‍ഘകാലമായി അവഗണിക്കുകയാണ്. പരിസ്ഥിതിക്കും, ജനങ്ങളുടെ ആരോഗ്യത്തിനും ദോഷകരമായി ബാധിക്കുന്ന ഈ പ്രശ്‌നത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും ട്രിബ്യൂണല്‍ കുറ്റപ്പെടുത്തി. പരാജയത്തിന് ഉത്തരവാദികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഒരു സീനിയര്‍ ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. ഭാവി പദ്ധതികളെ കുറിച്ച് പറയുന്നതല്ലാതെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നല്‍കുന്നതിനെ കുറിച്ച് ഇപ്പോള്‍ പോലും പറയാത്ത സര്‍ക്കാര്‍ നടപടി തികച്ചും ഖേദകരമാണെന്നും ട്രിബ്യൂണല്‍ വിധിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷ നിയമത്തിന്റെ അടിസ്ഥാനത്തിലോ, പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലോ കുറ്റക്കാര്‍ക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇത്തരം മനോഭാവം നിയമ വാഴ്ചയ്ക്ക് ഭീഷണിയാണ്. ആത്മ പരിശോധന അനിവാര്യമാണ്. കുറ്റക്കാരെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ഹരിത ട്രിബ്യൂണല്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയും, ചീഫ് സെക്രട്ടറിയും നിയമപരമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മപുരത്ത് ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് 2018 ല്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നതായി ട്രിബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ ഇതില്‍ സ്വീകരിക്കേണ്ട നടപടികളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആവര്‍ത്തിച്ച് വീഴ്ച വരുത്തിയതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാനോ, നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനോ ബന്ധപ്പെട്ട സംവിധാനങ്ങള്‍ തയ്യാറായില്ലെന്ന് ട്രിബ്യൂണല്‍ തങ്ങളുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha