കണ്ണീര്‍യാത്രയായി.... അമേരിക്കയിലേക്കു കുടുംബാംഗങ്ങളുമായി പോകാനുള്ള യാത്രാരേഖയില്‍ പിതാവിന്റെ ഒപ്പുവാങ്ങാന്‍ മറന്ന് യാത്ര മുടങ്ങിയ യുവാക്കള്‍ ഒപ്പിനായി പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ബൈക്കില്‍ പോകവേ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു....ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കണ്ണീര്‍യാത്രയായി.... അമേരിക്കയിലേക്കു കുടുംബാംഗങ്ങളുമായി പോകാനുള്ള യാത്രാരേഖയില്‍ പിതാവിന്റെ ഒപ്പുവാങ്ങാന്‍ മറന്ന് യാത്ര മുടങ്ങിയ യുവാക്കള്‍ ഒപ്പിനായി പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ബൈക്കില്‍ പോകവേ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് മരിച്ചു
പൂന്തറ ടിസി 47/93, ന്യൂസ് വില്ലയില്‍ വിജയകുമാറിന്റെയും ലൂര്‍ദമ്മയുടെയും മകന്‍ വിനു (21), പൂന്തുറ ടി.സി / 144 മടുവം വീട്ടില്‍ സൈറസിന്റെയും ലൈലയുടെയും മകന്‍ അനില്‍ സൈറസ് (അഖില്‍ -24) എന്നിവരാണ് മരിച്ചത്.
തീരദേശ പാതയില്‍ വെട്ടുതുറയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെട്ടുതുറയില്‍ വച്ച് എതിരെ വന്ന വാഹനത്തെ കണ്ട് യുവാക്കള്‍ ബൈക്ക് വെട്ടിത്തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി വാനില്‍ ഇടിച്ചു മറിയുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ഇരുവരെയും നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ നഷ്ടമായി.
വിനുവിന്റെ യാത്രാരേഖകളിലാണ് ഒരിടത്ത് പിതാവിന്റെ ഒപ്പ് വാങ്ങാനായി മറന്നത്. മരിയനാട് ഐസ് ഫാക്ടറി നടത്തുന്ന വിനുവിന്റെ അച്ഛനെ കണ്ട് ഒപ്പിടീക്കാനാണ് വിനുവും അഖിലും പൂന്തറയില്‍ നിന്നു പുറപ്പെട്ടത്.
മനു ലിനു, റിനു എന്നിവരാണ് വിനുവിന്റെ സഹോദരങ്ങള്‍. അക്ഷയ്, അഷ്മത എന്നിവരാണ് അഖിലിന്റെ സഹോദരങ്ങള്‍. ഗള്‍ഫിലായിരുന്ന അഖില്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇരുവരുടെയും മൃതദേഹം പൂന്തുറ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരചടങ്ങുകള്‍ നടത്തും.
https://www.facebook.com/Malayalivartha