Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

'പിടിച്ച് പറിക്കാന്‍' നോക്കിയത് കോടികള്‍...വ്യക്തിഗത വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ കമ്പനിക്ക് വിറ്റ് കോടികള്‍ കൈക്കലാക്കാന്‍ നീക്കം നടത്തിയ പിണറായി സര്‍ക്കാരിന്റെ മറ്റൊരു ഒന്നാന്തരം ഉടായിപ്പാണ് എ.ഐ ക്യാമറകള്‍....

24 APRIL 2023 01:20 PM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ മറവില്‍ 85 ലക്ഷം മലയാളികളുടെ വ്യക്തിഗത വിവരങ്ങള്‍ സ്പ്രിംഗ്ലര്‍ കമ്പനിക്ക് വിറ്റ് കോടികള്‍ കൈക്കലാക്കാന്‍ നീക്കം നടത്തിയ പിണറായി സര്‍ക്കാരിന്റെ മറ്റൊരു ഒന്നാന്തരം ഉടായിപ്പാണ് എ.ഐ ക്യാമറകള്‍. ആകെ 236 കോടി ചെലവില്‍ 726 ക്യാമറകള്‍ വാങ്ങിയെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് മെയിന്റനെന്‍സിന് 166 കോടി ഇതില്‍ നിന്ന് കൊടുക്കും. കെല്‍ട്രോണിന് പിന്നില്‍ വേറെ ഏജന്‍സികളുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പിഴയീടാക്കുന്ന പണം എങ്ങനെ വിഭജിക്കുന്നു. ക്യാമറയില്‍ കണ്ട പിഴയ്ക്ക് നോട്ടീസ് അയയ്ക്കുന്നത് ഉദ്യോഗസ്ഥനാരാണ് , എന്തിന് ക്യാമറാ വാങ്ങാന്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ എന്ന് പോലും വ്യക്തതയില്ല. ഈ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സാധാരണ പിഴ റോഡ് വികസനത്തിന് ചെലവഴിക്കുന്നതാണ് രീതി. ഇവിടെ പണം സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത്. മൂന്ന് മാസം കൂടുമ്പോള്‍ 11 കോടി 60 ലക്ഷം രൂപ സ്‌കീം അനുസരിച്ച് സര്‍ക്കാര്‍ ക്യാമറയുടെ തുക വിഹിതമായി അടയ്ക്കണം.

 

സംസ്ഥാനത്ത് ഒരു കൊല്ലം വാഹനാപകടത്തില്‍ 4000 മരണങ്ങളും 50000 പേര്‍ക്ക് പരിക്ക് പറ്റി കിടപ്പ്‌രോഗികളുമാകുന്നു. നാലായിരത്തില്‍ പകുതിയും വഴിയേ പോയവരാണ്. അതുകൊണ്ട് അത്യാധുനിക ക്യാമറ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വീണ്ടും മലയാളികളെ പറഞ്ഞ് പറ്റിച്ച് കോടികള്‍ കൊയ്യാനാണ് നോക്കിയതെന്ന സംശയം ഉയരുന്നു.ഇന്‍ഫ്രാറെഡ് എച്ച്.ഡി ക്യാമറകളാണ് സ്ഥാപിച്ചത്. ഇവ എ.ഐ സോഫ്റ്റ് വെയര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു എന്നാണ് മലയാളിയും നെതര്‍ലന്‍സിലെ സിഗ്നിഫൈ എന്ന സ്ഥാപനത്തിന്റെ ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ടോണി തോമസ് വിശദീകരിക്കുന്നത്. ഈ ക്യാമറകള്‍ക്ക് സ്പീഡ് ഡിറ്റക്ട് ചെയ്യാനുള്ള കഴിവ് ഇല്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. കൂടതെ ക്യാമറയിലോ, എഡ്ജിലോ പ്രത്യേകിച്ച് ഒരു എ.ഐ പ്രോസസ്സിംഗും ചെയ്യുന്നില്ല. വീഡിയോ ക്ലിപ്‌സ് സെര്‍വറിലേക്ക് മാറ്റി അവ ഇമേജ് പ്രോസസ്സിങ്ങിന്റെ സഹായത്തോടെ വ്യക്തികള്‍ വിശകലനം ചെയ്ത് പിഴ അടയ്ക്കാനുള്ള ചെല്ലാന്‍ അയക്കുന്നതാവാം പ്രോസസ്സ്. ആക്ഷനബിള്‍ സ്റ്റാറ്റിക് ഇമേജസ് പോലുമല്ല.

 

അങ്ങിനെ വരുമ്പോള്‍ ക്യാമറയില്‍ ഓട്ടോമേറ്റഡ് നമ്പര്‍ പ്ലേറ്റ് ഐഡന്റിഫിക്കേഷന്‍ പോലും ഉണ്ടോന്ന് സംശയം ഉണ്ട്. അതു കൊണ്ട് ഇവ നമ്മള്‍ സാധാരണ ഔട്‌ഡോര്‍ സെക്യൂരിറ്റിക്ക് വയ്ക്കുന്ന മാതിരി വെറും എച്ച്.ഡി ഇന്‍ഫ്രാറെഡ് ക്യാമെറകള്‍ മാത്രമാവാം. പക്ഷെ ഈ ക്യാമറയുടെ കൂടെ ഫ്‌ലാഷ് ലൈറ്റും പല ചിത്രത്തിലും കാണുന്നുണ്ട്. എന്താണെങ്കിലും ഏറ്റവും പ്രധാനമായി പറയേണ്ടിയത് ഈ ക്യാമറകളെ എ.ഐ ക്യാമറ എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നാണ്.കൂടാതെ ഈ ക്യാമറ യൂണിറ്റ് സൗകര്യം പോലെ മാറ്റി സ്ഥാപിക്കാന്‍ പറ്റുന്നതാണ്, ഇത് സോളാര്‍ പവേര്‍ഡ് ക്യാമറകള്‍ ആണെന്നും എവിടെയോ വായിച്ചു. ഈ ക്യാമെറകള്‍ ഹാര്‍ഡ്-വയേര്‍ഡ് അല്ലേ? ഒരു പടത്തില്‍ കുറെ കേബിളുകള്‍ കണ്ടു. ഇവയില്‍ നിന്നും എത്ര ഇമേജ്, എത്ര ലോങ്ങ് ക്ലിപ്പ്, എത്ര റെസൊല്യൂഷന്‍, എത്ര ഫ്രീക്ന്‍സിയില്‍ സെര്‍വറിലേക്ക് ട്രാന്‍സ്മിറ്റ് ചെയ്യാന്‍ പറ്റും? സോളാര്‍ മാത്രമാണോ ഇവയുടെ പവര്‍ സോഴ്‌സ്? സോള്‍ലി സോളാര്‍ പാനല്‍ പവേര്‍ഡ് ആയാല്‍ അതിന്റെ വയബിലിറ്റി, റീലിയബിലിറ്റി എത്രമാത്രം ആവും? ഈ ഇമേജ് ആര് എന്ത് ചെയ്യും?. ഓട്ടോമേറ്റഡ് പ്രോസസ്സിംഗ് ആണോ, അതോ വ്യക്തികള്‍ ഓരോ ഇമേജും, ക്ലിപ്പും നോക്കി തീരുമാനം എടുക്കുകയാണോ?

ഓട്ടോമേറ്റഡ് ആണെകില്‍ എന്തൊക്കെയാണ് ഓട്ടോമേറ്റഡ്? അതിന്റെ റീലിയബിലിറ്റി എന്താണ്? മെഷീന്‍ ലേര്‍ണിംഗ് ഉണ്ടെങ്കില്‍ അതിന്റെ ഡീറ്റെയില്‍സ് എന്താണ്? ഒരു ദിവസം എത്ര വയലേഷന്‍സ് പ്രൊസസ്സ് ചെയ്തു തീരുമാനം എടുക്കാന്‍ പറ്റും? എത്ര വ്യക്തികളുടെ സഹായം വേണം? ഇതില്‍ പ്രൈവറ്റ് കമ്പനി ചെയ്യുന്നത് എന്തൊക്കെയാണ്? ആരാണ് ചെല്ലാന്‍ അയക്കുന്നത്? വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങളും വിവരങ്ങളും ആരാണ് കൈകാര്യം ചെയ്യുന്നത്? ഇതിന്റെ സെര്‍വര്‍ എവിടെയാണ്? ഡാറ്റ സ്‌കേലബിളിറ്റി, റീടെന്‍ഷന്‍ ഒക്കെ പറ്റി പറഞ്ഞത് കേട്ടപ്പോള്‍ ക്ളൗഡ് സ്റ്റോറേജ് ആണെന്ന് മനസ്സിലായി. ആരാണ് പ്രൊവൈഡര്‍? ഡാറ്റാ സെക്യൂരിറ്റി, പ്രിവസി കണ്‍ട്രോള്‍സ് എന്തൊക്കെയാണ്?മനസിലാക്കിയത് അനുസരിച്ച് കെല്‍ട്രോണ്‍ ഇടനില നില്‍ക്കുന്ന ഒരു കോണ്‍ട്രാക്ട് ആണ്. ക്യാമറ സപ്ലൈ ചെയ്യാനും, ഡിപ്ലോയ് ചെയ്യാനും, സോഫ്റ്റ്വെയര്‍ വികസിപ്പിക്കാനും, സോഫ്റ്റ്വെയര്‍ നടത്തിക്കാനും ഉള്ള കോണ്‍ട്രാക്ടുകള്‍ കെല്‍ട്രോണില്‍ നിന്നും നേടിയത് ഏതു കമ്പനി ആണ്? ഇതിനുള്ള ടെണ്ടര്‍ എപ്പോഴാണ് പുറത്തു വന്നത്? എന്തു മാനദണ്ഡത്തിലാണ് ഈ കമ്പനികളെ തിരഞ്ഞെടുത്തത്? ഇവരുടെ യോഗ്യത എന്താണ്?

 

ഇന്ത്യന്‍ കമ്പനി ആണോ, അതോ വിദേശ കമ്പനി ആണോ, കോണ്‍ട്രാക്ട് തുക, ടെര്‍മ്‌സ് ആന്‍ഡ് കണ്ടിഷന്‍സ് എന്തൊക്കെയാണ്, മുതലായവ പ്രധാനമാണ്. കൂടാതെ, ഇതില്‍ വീണ്ടും സബ് കോണ്‍ട്രാക്ടസ് ഉണ്ടോ, എന്താണ് അതിന്റെ ടെര്‍മ്‌സ്, അങ്ങിനെ പലതും.പ്രൈവറ്റ് കമ്പനിയുടെ പേമെന്റ് എങ്ങിനെയെയാണ് ? കിട്ടുന്ന പിഴയുടെ വിഹിതമാണോ? അങ്ങിനെയെങ്കില്‍ കൂടിയ പിഴ ഈടാക്കുന്നതല്ലേ ഈ കോണ്‍ട്രാക്ടിന്റെ മോട്ടീവ്. അത് പൊതുജനതാല്‍പര്യത്തിനെതിരല്ലേ? അതുകൊണ്ടിത് നിയമപരമായി നിലനില്‍ക്കുമോ?എങ്ങിനെയാണ് പിഴ ഇടാക്കുന്നത്? ആരുടെ അക്കൗണ്ടിലേക്കാണ് പിഴ തുക പോകുന്നത്? ഏത് സര്‍ക്കാര്‍ വകുപ്പിലേക്കാണ് ഇത് പോവുന്നത്? വ്യക്തികളുടെ അക്കൗണ്ടില്‍ നിന്നും നേരിട്ട് തുക വലിച്ചെടുക്കും എന്ന ഒരു അവകാശവാദം കേട്ടു, ഇതിന് ആര്‍ക്കാണ്, എങ്ങിനെയാണ് അധികാരം? വ്യക്തികളുടെ അനുമതിയില്ലാതെ ഇതെങ്ങിനെ ചെയ്യും? അങ്ങനെ നിരവധി ചോദ്യങ്ങളാണ് ടോണി തോമസ് ഉന്നയിക്കുന്നത്.

 

സ്പീഡ് വയലേഷന്‍സ് പിടിക്കാന്‍ ഈ കാമറയ്ക്ക് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ കാമറകള്‍ ഹെല്‍െമറ്റ്, സീറ്റ് ബെല്‍റ്റ് വയലേഷന്‍സ് പിടിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഹെല്‍മെറ്റും, സീറ്റ്‌ബെല്‍റ്റും അപകടം ഒഴിവാക്കില്ല, അപകടത്തിന്റെ ആഘാതം കുറയ്ക്കുക ഉള്ളൂ. അങ്ങിനെ വരുമ്പോള്‍, റോഡ് സുരക്ഷ എങ്ങിനെയാണ് വര്‍ധിപ്പിക്കുക? ഇത് വെറുതെ സര്‍ക്കാരിന് പൊതുജനങ്ങളെ പിഴിഞ്ഞ് വരുമാനം വര്‍ധിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം മാത്രമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ടു വീലറില്‍ കുട്ടികളെയുമായി പോവുന്നത്, കാര്‍ വാങ്ങാന്‍ നിവൃത്തിയില്ലാത്ത, പൊതുഗതാഗതം സൗകര്യമല്ലാത്ത സാധാരണക്കാരനാണ്. ഈ വേട്ട ഇമ്മാതിരി പാവങ്ങളെ വീണ്ടും ഞെക്കി പിഴിയാന്‍ മാത്രമേ ഉതകൂ. കൂടാതെ 'പ്രമുഖരെ' ഇവര്‍ പിഴയില്‍ നിന്നും ഒഴിവാക്കും, അപ്പോള്‍ അത് തുല്യസുരക്ഷയുടെ ലംഘനമാണ്. 2011ല്‍ ചേര്‍ത്തല മുതല്‍ മണ്ണുത്തി വരെ സീറോ-ആക്‌സിഡന്റ് ആക്കുമെന്ന് പറഞ്ഞ് ക്യാമറയ്ക്ക് കുറെ കോടികള്‍ ചിലവാക്കി. 2014 ല്‍ വീണ്ടും കെല്‍ട്രോണ്‍ മധ്യത്തില്‍ നിന്ന ഒരു വലിയ ക്യാമറ കോണ്‍ട്രാക്ട് നടന്നു. 2021ല്‍ കേരളാ പോലീസ് പിഴയുടെ പങ്ക് കൊടുക്കാമെന്ന രീതിയില്‍ മറ്റൊരു ക്യാമറ ടെണ്ടറും നടന്നു. ഇതൊക്കെ ഇതിനു മുന്‍പ് നടന്ന കാര്യങ്ങളാണ്. അതിനൊക്കെ എന്ത് സംഭവിച്ചു?അധികാരികള്‍ വസ്തുതകള്‍ പൊതുജനങ്ങളുമായി പങ്കു വച്ച്, കാര്യങ്ങള്‍ക്ക് വ്യക്തത വരുതേണ്ടതാണ്. അതാണ് ജനാധിപത്യം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 minutes ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (25 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (55 minutes ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (2 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (2 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (4 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (4 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (4 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (5 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (5 hours ago)

Malayali Vartha Recommends