പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും; തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജിക്കാരൻ

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് ആരാണ് ? രാഷ്ട്രപതിയാണോ? പ്രധാനമന്ത്രിയാണോ? നിർണായകമായ ആ വിധിക്കായി സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം. പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുകയാണ് . എന്തായിരിക്കും വിധി ? സുപ്രീംകോടതിയുടെ കണ്ടെത്തലുകൾ എന്തൊക്കെ ആയിരിക്കും എന്നൊക്കെ അറിയേണ്ടതായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടന വിരുദ്ധമെന്നും ഹർജിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള വക്കീൽ ആണ് ഹർജി സമർപ്പിച്ചത്.
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം നടക്കുന്ന ഞായറാഴ്ച ബദൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരാനുള്ള സാധ്യത വരെ കൂടുതലാണ്. . ബിഎസ്പിയും ജെഡിഎസുമാണ് പ്രതിപക്ഷ നിരയിൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാനൊരുങ്ങി നിൽക്കുകയാണ് , പ്രതിപക്ഷ പാർട്ടികൾ . കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർക്കണ്ട് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ അടക്കം 19 പാർട്ടികൾ ഈ കാര്യമറിയിച്ച് കൊണ്ടുള്ള സംയുക്ത പ്രസ്താവന പുറത്ത് ഇറക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha