കോട്ടയത്ത് അമിതവേഗതയിലെത്തിയ ബൈക്ക് ടോറസ് ലോറിയിലിച്ച് അപകടം, മൂന്നു യുവാക്കൾ മരിച്ചു

കോട്ടയം കുമാരനല്ലൂർ കൊച്ചാലിൻ ചുവട്ടിൽ ബൈക്ക് ടോറസിലിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. ഒരു ബൈക്കിൽ യാത്ര ചെയ്ത സംക്രാന്തി തിരുവഞ്ചൂർ തൂത്തൂട്ടി സ്വദേശികളായ യുവാക്കൾക്കാണ് അപകടത്തിൽ മരിച്ചത്. സംക്രാന്തി സ്വദേശി അൽവിൻ, ഫാറൂഖ് , തിരുവഞ്ചൂർ തൂത്തുട്ടി സ്വദേശി പ്രവീൺ മാണി എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ കുമാരനല്ലൂർ കൊച്ചാലും ചൂടിന് സമീപത്തെ വളവിലായിരുന്നു അപകടം. കുമാരനല്ലൂർ ഭാഗത്തുനിന്നും എത്തിയ ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗാന്ധിനഗർ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha