ഫർഹാനയുടെ മുഖത്ത് നോക്കി നാട്ടുകാരൻ്റെ കമന്റ്: തലയുയർത്തി നോക്കി ഫർഹാന ചെയ്തത്....

വ്യാപാരിയുടെ കൊലപാതകത്തിൽ പിടിയിലായ ഫർഹാനയും ഷിബിലിയുമായി എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നു.സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടൽ മുറിയിൽ ആദ്യം ഷിബിലിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആ സമയം ഫർഹാന പുറത്ത് പൊലീസ് വാനിലായിരുന്നു ഇരുന്നിരുന്നത്. സിദ്ദിഖിനെ കൊലപ്പെടുത്തിയ രീതിയും വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ബാഗിൽ നിറച്ചതും ഷിബിലി അന്വേഷണ ഉദ്യോഗസ്ഥരോട് വിവരിച്ചു. അതിനുശേഷം ഫർഹാനയെ ഹോട്ടൽ മുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഷിബിലിയോട് ചോദിച്ച ചോദ്യങ്ങൾ തന്നെയാണ് ഫർഹാനയോടും ചോദിച്ചത്. ഇരുവരുടേയും മറുപടികൾ തമ്മിൽ വെെരുദ്ധ്യമുണ്ടോ എന്നറിയാനായിരുന്നു വേവ്വേറെ തെളിവെടുപ്പിന് എത്തിച്ചത്.
തെളിവെടുപ്പിന് എത്തിയ പ്രതികളെ കാണാൻ ഹോട്ടലിന് മുന്നിൽ വൻ ജനക്കൂട്ടമാണ് തടിച്ച് കൂടിയത്. ജനങ്ങളെ ഒതുക്കി നിർത്തി പ്രതികളെ കൊണ്ടു പോകുന്നതിനിടെ, നാട്ടുകാർക്കിടയിൽ നിന്ന് ആ കമന്റ് ഉയർന്നു. `അൻ്റേക്ക മനസ്സ് വല്ലാത്ത മനസ്സ് തന്നെ`. ഈ സമയം മാസ്കും ധരിച്ച് തലയും താഴ്ത്തി പോകുകയായിരുന്നു ഫർഹാന. കമൻ്റ് കേട്ടപ്പോൾ ശബ്ദം കേട്ടിടത്തേക്ക് ഒന്ന് പരതി നോക്കാനും മറന്നില്ല. ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങി മുങ്ങാനാണു സംഘം പദ്ധതിയിട്ടതെന്നാണ് മൊഴിയിലൂടെ വ്യക്തമാകുന്നത്. എന്നാൽ ഏതെങ്കിലും കാരണവശാൽ ഇക്കാര്യത്തിൽ തർക്കമുണ്ടാകുകയാണെങ്കിൽ സ്വയരക്ഷയ്ക്കായാണ് ഫർഹാന ചുറ്റിക കെെയിൽ കരുതിയിരുന്നത്. ഫർഹാന ചോദിച്ചതു പ്രകാരം അഞ്ചുലക്ഷം രൂപ നൽകാൻ സിദ്ദിഖ് തയ്യാറായിരുന്നു.
എന്നാൽ പണം നൽകുന്നതിനു മുൻപ് സിദ്ദിഖ് ഫർഹാനയോടു ഒരു ആവശ്യം ഉന്നയിച്ചതായും, ഈ തർക്കം മർദ്ദനത്തിലും ഒടുവിൽ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. സിദ്ദിഖ് തന്നെയാണ് രണ്ടു റൂമുകളും ബുക്ക് ചെയ്തതെന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനോടു പറഞ്ഞു. ആദ്യം ഒരു റൂമായിരുന്നു ബുക്ക് ചെയ്തത്.
പിന്നീട് മകളും കൂടി വരുന്നുണ്ടെന്നും ഒരു റൂം കൂടി വേണമെന്നും പറഞ്ഞ് രണ്ടാമത്തെ റൂമും ബുക്ക് ചെയ്യുകയായിരുന്നു എന്നും ജീവനക്കാർ പറഞ്ഞു. അതേസമയം കൊല നടന്ന ദിവസം സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫർഹാനയായിരുന്നു എന്നാണ് വിവരം. ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ദിഖിനോട് ഫർഹാന ആവശ്യപ്പെടുകയായിരുന്നു.
ഞാന്‍ കൊന്നിട്ടൊന്നുമില്ല. ഞാന്‍ ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്. അവര്‍ തമ്മില്‍ കലഹമുണ്ടായി. അപ്പോള്‍ ഞാന്‍ റൂമിലുണ്ടായിരുന്നു. ഹണിട്രാപ്പ് എന്നത് പച്ചക്കള്ളമാണ്. ഞാന്‍ അയാളുടെ കൈയില്‍നിന്ന് ഒരുരൂപപോലും വാങ്ങിയിട്ടില്ല. ഇത് ഇവന്റെ പ്ലാനാണ്, ഇവന്‍ എന്തോ ചെയ്തു. ഞാന്‍ കൂടെയുണ്ടായിരുന്നുവെന്ന് മാത്രം, എന്നായിരുന്നു പോലീസ് വാഹനത്തിലിരുന്ന് ഫര്‍ഹാന പറഞ്ഞത്.
ഷിബിലി ആരാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഞാൻ സ്നേഹിക്കുന്ന ആളാണ്’ എന്നായിരുന്നു മറുപടി. തെളിവെടുപ്പിനിടയിലും കൂസലില്ലാതെയായിരുന്നു പ്രതികളുടെ പെരുമാറ്റം. ക്യാമറകളിൽ നിന്നു മുഖം മറയ്ക്കാനോ ദൃശ്യങ്ങൾ എടുക്കുന്നതു തടയാനോ ശ്രമിച്ചില്ല. കുറ്റകൃത്യം നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫര്‍ഹാനയും മുഹമ്മദ് ഷിബിലിയും കത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫര്‍ഹാനയുടെ വീടിനു പിൻവശത്തെ പറമ്പില്‍ വച്ചാണ് വസ്ത്രങ്ങൾ കത്തിച്ചത്.
കൊലപാതകത്തിനു ശേഷം ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ചോര പുരണ്ട വസ്ത്രങ്ങൾ വാഷിങ് മെഷീനിൽ അലക്കിയ ശേഷം ഫർഹാന തന്നെയാണു കത്തിച്ചതെന്നു മാതാവ് ഫാത്തിമ മൊഴി നൽകി. സ്ഥലത്തു നിന്ന് കത്തിക്കരിഞ്ഞതിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
ഫർഹാനയുടെ പിതാവിൻ്റെ പരിചയക്കാരൻ കൂടിയായിരുന്നു സിദ്ദിഖ്. ഇരുവരും ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഈ അടുപ്പം ഫർഹാനയ്ക്ക് സിദ്ദിഖുമായി ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതുപിന്നെ ലെെംഗിക കാര്യങ്ങളിലേക്കു വഴിമാറുകയായിരുന്നു. ഫർഹാന ഇത്തരത്തിൽ സിദ്ദിഖുമായി സംസാരിച്ചത് കാമുകന്‍കൂടിയായ ഷിബിലിയുടെ നിര്‍ദേശപ്രകാരമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
https://www.facebook.com/Malayalivartha