കോഴിക്കോട് വെള്ളയില്‍ വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ്...
കോഴിക്കോട് വെള്ളയില്‍ വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ്. സംഭവം ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണെന്ന് വ്യക്തമാക്കി പൊലീസ്.
കേസില്‍ അയല്‍വാസിയായ രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗര്‍ കോളനിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന 74 -കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകമാണെന്ന് അയല്‍വാസികള്‍ പൊലീസിനോട് സംശയം പ്രകടപ്പിച്ചതിനെ തുടര്‍ന്ന് വെള്ളയില്‍ പൊലീസ് കേസെടുത്തു.
ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു. അനക്കമില്ലാതെ കിടക്കുന്ന വയോധികയെ കണ്ട അയല്‍വാസികള്‍ അടുത്ത് രാജനെയും കണ്ടുവെന്നാണ് മൊഴി നല്‍കിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തിനും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷം മരണകാരണം സ്ഥിരീകരിക്കുകയുള്ളൂ എന്ന് വെള്ളയില്‍ പൊലീസ് അറിയിച്ചു. മൃതദേഹം നിലവില്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലാണ്.
"
https://www.facebook.com/Malayalivartha