മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാര്‍ ഇ.ഡി ചോദ്യം ചെയ്യലിന് ഹാജരായി

അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാര്‍ ഇ.ഡി ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ ആദ്യമായാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ രണ്ടു തവണ ശിവകുമാറിന് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ടായിരുന്നു.
എന്നാല്‍, രണ്ടു തവണയും അസൗകര്യം അറിയിച്ചു. ഇന്ന് രാവിലെ ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നാമതും ഇ.ഡി നോട്ടീസ് നല്‍കുകയും അദ്ദേഹം ഹാജരാകുകയുമായിരുന്നു. യു.ഡി.എഫ് മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. പരാതിയില്‍ നേരത്തെ വിജിലന്‍സ് കേസെടുത്തിട്ടുണ്ടായിരുന്നു. വിജിലന്‍സ് അന്വേഷണം തുടരവെയാണ് ഈ കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇ.ഡി കേസെടുത്തിട്ടുള്ളത്.
"
https://www.facebook.com/Malayalivartha