കേരള സർക്കാരിന് സംസ്ഥാനത്തെ സർവകലാശാലകളെ നിയന്ത്രിക്കണമെന്നുണ്ടെങ്കിൽ പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണ്; കേരളത്തിലെ സർവകലാശാലകൾക്ക് അന്തസ്സും സ്വാതന്ത്ര്യവും ഉറപ്പാക്കണം; മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തിൽ പരാതി കിട്ടിയാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് ഗവർണർ
വ്യാജരേഖ വിവാദത്തിൽ ഗവർണർ നിർണായക പ്രതികരണം നടത്തിയിരിക്കുകയാണ്.മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തിൽ പരാതി കിട്ടിയാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗവർണർ വ്യക്തമാക്കി . വിദ്യയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാരിന് സംസ്ഥാനത്തെ സർവകലാശാലകളെ നിയന്ത്രിക്കണമെന്നുണ്ടെങ്കിൽ പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്നും ഗവർണർ ചോദിച്ചു.കേരളത്തിലെ സർവകലാശാലകൾക്ക് അന്തസ്സും സ്വാതന്ത്ര്യവും ഉറപ്പാക്കണം .
സർവകലാശാലകളിലും കോളേജുകളിലും കേരളത്തിൽ യൂണിയൻ പ്രവർത്തനങ്ങളും പുറത്തു നിന്നുള്ള ഇടപെടലുകളുടെയും അതിപ്രസരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാന സർക്കാരിന് കോളേജുകളുടെയും സർവകലാശാലകളുടെയും കാര്യത്തിൽ ഇടപെടണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അത് പ്രത്യേക വകുപ്പായി വേണം കൈകാര്യം ചെയ്യാനെന്നും അദ്ദേഹം തുറന്നടിച്ചു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
https://www.facebook.com/Malayalivartha