തലസ്ഥാനം ചര്‍ച്ചയില്‍... തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്ഥിരംസമിതി അധ്യക്ഷരും സമിതിയിലെ എല്‍.ഡി.എഫ്. അംഗങ്ങളും രാജിവെച്ചു; ഭരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യം; മേയറുടെ കാര്യവും ചര്‍ച്ചയാകുന്നു

ഒരിടവേളയ്ക്ക് ശേഷം തിരുവനന്തപുരം കേര്‍പറേഷന്‍ ചര്‍ച്ചയാകുകയാണ്. കോര്‍പ്പറേഷനില്‍ സ്ഥിരംസമിതി അധ്യക്ഷരും സമിതിയിലെ എല്‍.ഡി.എഫ്. അംഗങ്ങളും രാജിവെച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്.സലാം, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ജമീലാ ശ്രീധരന്‍, വികസനസമിതി അധ്യക്ഷ എല്‍.എസ്.ആതിര, നഗരാസൂത്രണ അധ്യക്ഷ ജിഷാ ജോണ്‍, വിദ്യാഭ്യാസ, കായിക അധ്യക്ഷ ഡോ. കെ.എസ്.റീന എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ട് രാജിക്കത്ത് കൈമാറിയത്.
മുന്നണിയിലെ ധാരണപ്രകാരം രണ്ടരവര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിശദീകരണം. മരാമത്ത് അധ്യക്ഷനായിരുന്ന ഡി.ആര്‍.അനില്‍ കത്ത് വിവാദത്തില്‍ രാജിവെച്ചതിനെത്തുടര്‍ന്ന് സ്ഥാനത്തെത്തിയ മേടയില്‍ വിക്രമന്‍, നികുതി അപ്പീല്‍ കമ്മിറ്റി അധ്യക്ഷന്‍ പാളയം രാജന്‍ എന്നിവര്‍ രാജി നല്‍കിയിട്ടില്ല.
നികുതി അപ്പീല്‍ സമിതി മറ്റു ഘടകകക്ഷികള്‍ക്കാണ്. അവര്‍ക്ക് ഓരോവര്‍ഷം വീതമാണ്. സിന്ധു വിജയനും അതിനുമുമ്പ് എസ്.എം.ബഷീറുമായിരുന്നു നികുതികാര്യ സമിതി അധ്യക്ഷന്‍മാര്‍. എല്ലാവരുടെയും രാജി അംഗീകരിച്ചതായി സെക്രട്ടറി അറിയിച്ചു. സ്ഥിരംസമിതി തിരഞ്ഞെടുപ്പ് 14 ദിവസത്തിനുള്ളില്‍ നടത്തിയാല്‍ മതി. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ദിവസം തീരുമാനിക്കുന്നത്.
ഏറെ വിവാദങ്ങളില്‍പ്പെട്ട കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ ഒരുഭാഗം പൊളിച്ചുപണിയാന്‍ സി.പി.എം. പുതുമുഖങ്ങളെ ഇറക്കി നടത്തിയ പരീക്ഷണം അത്ര വിജയമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്ഥിരംസമിതി അധ്യക്ഷന്‍മാരെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ജില്ലാ കമ്മിറ്റി തീരുമാനപ്രകാരമാണ് മാറ്റങ്ങള്‍. മേയറുടെ കാര്യവും പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റാണ് അന്തിമതീരുമാനം എടുക്കേണ്ടത്. പക്ഷെ മേയറെ മാറ്റാന്‍ സാധ്യത കുറവാണ്.
സ്ഥിരംസമിതി അധ്യക്ഷന്‍മാരുടെ മാറ്റത്തിനുശേഷമാകും ഇക്കാര്യം പാര്‍ട്ടി പരിഗണിക്കുക. ഏറ്റവും പ്രായംകുറഞ്ഞ മേയറെന്നനിലയില്‍ ദേശീയതലത്തില്‍ത്തന്നെ ആര്യാ രാജേന്ദ്രന്‍ ശ്രദ്ധനേടിയ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെകൂടി അഭിപ്രായം തേടിയശേഷമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകൂ. രണ്ടരവര്‍ഷത്തെ കാലാവധിയാണ് സ്ഥിരം സമിതിക്ക് നല്‍കിയിരുന്നതെന്നും സ്ഥാനമാറ്റം നേരത്തേതന്നെ തീരുമാനിച്ചതെന്നുമാണ് സി.പി.എമ്മിന്റെ വിശദീകരണം.
കഴിഞ്ഞ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷ ജമീലാ ശ്രീധരന്‍ നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പല സ്ഥിരംസമിതികളും ഭരിക്കുന്നത് ചില നേതാക്കളാണെന്നും സ്ഥിരംസമിതി അധ്യക്ഷന്‍മാരെ നോക്കുകുത്തികളാക്കുകയാണെന്നും പരാതിയുയര്‍ന്നു. ഇതെല്ലാം പുതിയ സാഹചര്യത്തില്‍ ചര്‍ച്ചയാകും.
അതിനിടെ തിരുവനന്തപുരത്തു നിന്ന് തലസ്ഥാനം മാറ്റണമെന്ന ആവശ്യത്തിനെതിരെ കോര്‍പറേഷന്‍ കൗണ്‍സില്‍ ഒറ്റക്കെട്ടായി. എല്‍ഡിഎഫ് പ്രതിനിധി അവതരിപ്പിച്ച വാക്കാല്‍ പ്രമേയത്തെ യുഡിഎഫും ബിജെപിയും അനുകൂലിച്ചു. നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് മറുപടി പ്രസംഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍. അനില്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. എയിംസ്, ഹൈക്കോടതി ബെഞ്ച് എന്നിവയുടെ കാര്യത്തിലുണ്ടായ സമീപനം തലസ്ഥാനം മാറ്റുന്നതില്‍ ഉണ്ടായാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് അനില്‍ പറഞ്ഞു.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ആര്‍. ഗോപനും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി. പത്മകുമാറും അനുകൂലിച്ചതോടെ പ്രമേയം ഐക കണ്‌ഠേന പാസാക്കി. രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് വഴി വച്ച ചര്‍ച്ചയില്‍ ഡപ്യൂട്ടി മേയര്‍ പി.കെ. രാജു, വിവിധ കക്ഷി പ്രതിനിധികളായ ജോണ്‍സണ്‍ ജോസഫ്, പി. അശോക് കുമാര്‍, സി. ഓമന, രാഖി രവികുമാര്‍, അംശു വാമദേവന്‍, വി..ജി. ഗിരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha


























