ഇത്രയും പ്രതീക്ഷിച്ചില്ല... ഫാ. യൂജിന്‍ പെരേരയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ലത്തീന്‍ ബിഷപ്പ് ഹൗസിലെത്തിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഫാദറിന് ഐക്യദാര്‍ഢ്യമറിയിച്ച് കെ. സുധാകരന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മുതലപ്പൊഴി വിഷയത്തില്‍ ഫാ. യൂജിന്‍ പെരേരയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ലത്തീന്‍ ബിഷപ്പ് ഹൗസിലെത്തി. പക്ഷെ ബിഷപ്പ് സ്ഥലത്തില്ലാത്തതിനാല്‍ സുധാകരന് കൂടിക്കാഴ്ച നടത്താനായില്ല.
എങ്കിലും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഫാദറിന് ഐക്യദാര്‍ഢ്യമറിയിച്ച ശേഷമാണ് കെ. സുധാകരന്‍ തിരികെ പോയത്. യൂജിന്‍ പരേരയ്‌ക്കെതിരെ കേസെടുത്തത് മ്ലേഛമെന്നും മുതലപ്പൊഴിയില്‍ മന്ത്രിമാരുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്നും കെ. സുധാകരന്‍ പ്രതികരിച്ചു.
മുതലപ്പൊഴി അപകടത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പേരില്‍ ലത്തീന്‍ സഭാ വികാരി ജനറലിനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് കേസെടുത്തത്. മന്ത്രിമാരെ മുതലപ്പൊഴിയില്‍ തടഞ്ഞതിന് പിന്നാലെ ഇന്നലെ രാത്രിയാണ് വൈദികന്‍ യൂജിന്‍ പേരെരെക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തത്. റോഡ് ഉപരോധിച്ച മത്സ്യത്തൊഴിലാളികള്‍ക്കെതിരെയും കേസുണ്ട്.
മുതലപ്പൊഴി അപകടത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിന്റെ പേരില്‍ ലത്തീന്‍ സഭാ വികാരി ജനറലിനെതിരെ കേസ് എടുത്തതില്‍ തര്‍ക്കം രൂക്ഷമാണ്. സര്‍ക്കാറിന്റെ തിരക്കഥ അനുസരിച്ചാണ് കേസെന്ന് വികാരി ജനറല്‍ യൂജിന്‍ പെരേര കുറ്റപ്പെടുത്തി. ഷോ കാണിക്കരുതെന്ന് മന്ത്രിമാര്‍ പ്രതിഷേധക്കാരോട് പറഞ്ഞതാണ് പ്രശ്‌നം വഷളാക്കിയതെന്ന നിലപാടിലാണ് ലത്തീന്‍ രൂപത നേതൃത്വം.
ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ ശ്രമിക്കേണ്ടെന്നായിരുന്നു വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം. ജനങ്ങളുടെ ശബ്ദമാകാനാണ് യുജിന്‍ പെരേര ശ്രമിച്ചതെന്നും മന്ത്രിമാരുടെ പെരുമാറ്റം പക്വത ഇല്ലാത്തതെന്നും വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി. കേസ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോള്‍ മന്ത്രിമാരെ തടഞ്ഞത് കോണ്‍ഗ്രസാണെന്നായിരുന്നു ആന്റണി രാജുവിന്റെ ആരോപണം.
ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു മന്ത്രി ശിവന്‍കുട്ടി നടത്തിയത്. മന്ത്രിമാര്‍ക്കുനേരെ അലറിയടുത്ത ഫാ. യൂജിന്‍ പെരേര മന്ത്രിമാരെയും കളക്ടറെയും തടയാന്‍ ആഹ്വാനം ചെയ്തുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. രൂക്ഷമായ രീതിയിലായിരുന്നു ഫാ. യൂജിന്‍ പെരേരയുടെ പ്രതികരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്രമസമാധാനനില തകരുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്ത ശേഷം മടങ്ങാനൊരുമ്പോഴായിരുന്നു ഫാ യൂജിന്‍ പെരേരയും ബിഷപ്പും സ്ഥലത്തെത്തിയതെന്നും ശിവന്‍കുട്ടി പറഞ്ഞു.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടും ഫാ യൂജിന്‍ പെരേരയ്‌ക്കെതിരെ ശിവന്‍കുട്ടി വിമര്‍ശനം ഉന്നയിച്ചു. വിഴിഞ്ഞം സമരത്തിന് നേതൃത്വം നല്‍കിയതും സമരം കലാപമാക്കി മാറ്റാനുള്ള ശ്രമവും ഫാ. യൂജിന്‍ പെരേരയുടെ ഭാഗത്തു നിന്നുണ്ടായി. സമരത്തിന് ആളില്ലാതെ വന്നപ്പോഴാണ് സര്‍ക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതെന്നും ശിവന്‍കുട്ടി പറയുന്നു.
മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍,ആന്റണി രാജു എന്നിവര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായത്. രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനം വൈകുന്നു എന്നാരോപിച്ചാണ് മന്ത്രിമാരെ തടഞ്ഞത്. പിന്നാലെ മന്ത്രിമാര്‍ സ്ഥലത്ത് നിന്ന് മടങ്ങുകയും ചെയ്തു. പിന്നീടാണ് ഫാദറിനെതിരെ കേസെടുത്തത്. പ്രതിപക്ഷം ഇതിനെ രാഷ്ട്രീയമായി ഏറ്റെടുത്തു.
https://www.facebook.com/Malayalivartha


























