വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപാതകം? കൊച്ചി എസ്ആര്‍എം റോഡിലെ മസ്ജിദ് ലൈനില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു....സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു, ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം

കൊച്ചി എസ്ആര്‍എം റോഡിലെ മസ്ജിദ് ലൈനില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു....സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു, ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
ബംഗാള്‍ സ്വദേശി ആസാദുള്‍ ആണ് മരിച്ചത്. വാടക വീട്ടില്‍ മുറിയില്‍ ഒപ്പം ഉണ്ടായിരുന്ന ബംഗാള്‍ സ്വദേശി തന്നെയായ സാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. ശബ്ദം കേട്ട് വീട്ടില്‍ കഴിയുന്ന മറ്റു അതിഥി തൊഴിലാളികള്‍ അടക്കം ഓടിയെത്തിയപ്പോള്‍ സ്റ്റൂളുമായി സാക്കിര്‍ നില്‍ക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് ദൃക്സാക്ഷികള്‍ . നിലത്തുവീണ് കിടക്കുന്ന നിലയിലായിരുന്നു ആസാദുള്‍. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എത്ര ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാന്‍ സാക്കിര്‍ തയ്യാറായില്ല. ഒടുവില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടുമണിക്കൂറിന് ശേഷമാണ് വാതില്‍ തുറക്കാന്‍ സാക്കിര്‍ തയ്യാറായതെന്നാണ് ദൃക്സാക്ഷികള്‍ . അതിനിടെ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ആസാദുളും സാക്കിറും അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വന്നത്.
"
https://www.facebook.com/Malayalivartha


























