നിലവിലെ ഡിപിആര്‍ മാറ്റണം; ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണം; പിന്നീട് ഹൈ സ്പീഡ് ട്രെയിൻ; മാറ്റങ്ങൾ നിർദേശിച്ച് മെട്രോമാൻ ഇ ശ്രീധരന്റെ റിപ്പോർട്ട്

നടക്കില്ലെന്ന് കരുതിയ സില്‍വര്‍ലൈനിന് ചിറക് മുളപ്പിച്ചിരിക്കുകയാണ് ഇ. ശ്രീധരൻ. അതിവേഗ ട്രെയിൻ സംബന്ധിച്ച് ചില മാറ്റങ്ങൾ നിർദേശിച്ച് മെട്രോമാൻ ഇ ശ്രീധരന്റെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. നിലവിലെ ഡിപിആര്‍ മാറ്റണമെന്ന് ഇ. ശ്രീധരൻ നിർദേശിക്കുന്നു. ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണം. പിന്നീട് മതി ഹൈ സ്പീഡ് ട്രെയിൻ എന്നാണ് ഇ ശ്രീധരന്റെ റിപ്പോർട്ടില്‍ പറയുന്നത്. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരൻ പറഞ്ഞു . റിപ്പോർട്ട് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുകയാണ് .
കെ റെയിലുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനോടനുബന്ധിച്ച് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കഴിഞ്ഞ ദിവസം പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രീധരനെ കണ്ടു. പദ്ധതിക്കെതിരെകർശന നിലപാട് ഇ ശ്രീധരൻ സ്വീകരിച്ചിരുന്നു. കെ റെയിൽ നിലവിലെ രീതിയിൽ പ്രായോഗികമല്ല. പക്ഷെ മാറ്റങ്ങളോടെ നടപ്പിലാക്കാം എന്നാണ് ഇ ശ്രീധരൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്.
ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകൾ കേരളത്തിന് ആവശ്യമായ ഒന്ന് തന്നെയാണ് . അണ്ടർ ഗ്രൗണ്ട്, എലവേറ്റർ രീതിയിൽ പദ്ധതി നടപ്പിലാക്കാമെന്ന് ഇ ശ്രീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . ഇങ്ങനെ വരുമ്പോൾ ചെലവും സ്ഥലം ഏറ്റെടുക്കൽ കുറയുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. .
അതേസമയം , കേരളത്തില്‍ അതിവേഗ റെയില്‍പാത വേണമെന്നും എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു. തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ് കേരളത്തില്‍ പ്രായോഗികം. ഇത് പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്തു നിന്ന് 1 മണിക്കൂര്‍ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം. സംസ്ഥാന സര്‍ക്കാര്‍ തയാറെങ്കില്‍ രാഷ്ട്രീയം നോക്കാതെ പദ്ധതിനടത്തിപ്പ് ഏറ്റെടുക്കാന്‍ ഒരുക്കമാണെന്നും ശ്രീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























