ആംബുലന്‍സ് വൈകിയെന്ന ആരോപണം: അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

പണം മുന്‍കൂട്ടി നല്‍കാത്തതിന്റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം എറണാകുളം പറവൂരില്‍ രോഗി മരിക്കാന്‍ കാരണം ആംബുലന്‍സ് വൈകിയതിനെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ പരാതി. വടക്കന്‍ പറവൂര്‍ സ്വദേശി അസ്മയാണ് പനി ബാധിച്ച് മരിച്ചത്. മുന്‍കൂറായി 900 രൂപ നല്‍കാതിരുന്നതിനാല്‍ ആംബുലന്‍സ് വൈകിയതോടെയാണ് രോഗിക്ക് ചികിത്സ സമയത്ത് കിട്ടാതായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് സര്‍വീസ് വൈകിപ്പിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ അസ്മയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ആംബുലന്‍സ് ഫീസ് സംഘടിപ്പിച്ച് നല്‍കി അരമണിക്കൂറോളം വൈകിയാണ് സര്‍വീസ് നടത്തിയത്.
https://www.facebook.com/Malayalivartha


























