Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മാലിന്യമുക്ത കേരളത്തിനായി രാഷ്ട്രീയപാർട്ടികൾ കൈകോർക്കും

17 JULY 2023 08:57 PM IST
മലയാളി വാര്‍ത്ത

മാലിന്യമുക്ത കേരളത്തിനായി രാഷ്ട്രീയപാർട്ടികൾ ജില്ലാ ഭരണകൂടത്തിനൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിക്കും. കളക്ടറേറ്റിൽ സംഘടിപ്പിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ല പഞ്ചായത്തിൻ്റെയും പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു.

ജില്ലയിലെ മാലിന്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും രാഷ്ട്രീയ പാർട്ടികളും ജില്ലാ ഭരണകൂടവും സംയുക്തമായി സഹകരിച്ച് ജനങ്ങളിൽ മാലിന്യ സംസ്കരണ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

മാലിന്യ സംസ്കരണത്തിനായി പ്രത്യേകം സംസ്കരണ കേന്ദ്രങ്ങൾ പ്രാദേശികതലത്തിൽ നിർമിക്കണമെന്ന് യോഗം നിർദേശിച്ചു. പദ്ധതിയുടെ ശരിയായ ഗുണത്തെക്കുറിച്ചും ആവശ്യകതയെ കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണം നടത്തും. ശുചിമുറി മാലിന്യം, മലിനജലം, ജൈവമാലിന്യം, അജൈവമാലിന്യം തുടങ്ങിയ വ്യത്യസ്ത മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംഭരിക്കുകയും സംസ്കരണം നടത്തുകയും ചെയ്യണം.

അശാസ്ത്രീയമായ മാലിന്യസംസ്കരണവും വലിച്ചെറിയൽ ശീലവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശരിയായ സംസ്കരണത്തിലൂടെ മാലിന്യം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാനാകും. മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് നേരിടേണ്ടതായി വരുന്ന പ്രതിഷേധങ്ങൾ അവബോധത്തിന്റെ കുറവാണ്.

ഇതിനായി ബോധവൽക്കരണ പരിപാടികൾ കൂട്ടായി സംഘടിപ്പിക്കും. ശരിയായ മാലിന്യ സംസ്കരണം സാധ്യമാകാതെ വരുമ്പോൾ ഭൂഗർഭജലവും ശുദ്ധജലവും വലിയ രീതിയിൽ മലിനമാവുകയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതായി കളക്ടർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി നഫീസ വരവൂർ ഗ്രാമപഞ്ചായത്തിൽ കോഴി മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നം ചർച്ച ചെയ്തു.

പ്രശ്നത്തിൽ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി, കളക്ടർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അടിയന്തരമായി ഇടപെട്ട് പൊതുജനങ്ങളുമായി പ്രശ്നം ചർച്ചചെയ്തു ആശങ്ക പരിഹരിക്കുന്നതിനും യോഗം തീരുമാനിച്ചു. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളും യൂസർ ഫീ നൽകുന്നതിലെ വിമുഖതയും ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ അവതരിപ്പിച്ചു.

കേരളത്തിൽ മാലിന്യ ശേഖരണത്തിനായി ഹരിത കർമ്മ സേന ഈടാക്കുന്ന യൂസർ ഫീ ആയ 50 രൂപ ഭീമമായ ഒരു തുക അല്ലെന്നും മറ്റുപല സംസ്ഥാനങ്ങളിലും ഈ തുക 200 രൂപയ്ക്ക് മുകളിലാണെന്നും കളക്ടർ പറഞ്ഞു.

യോഗത്തിൽ എഡിഎം ടി മുരളി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി കെ ഷാജൻ (സി പി ഐ എം ), കെ വി ദാസൻ( ഐ എൻ സി), അഡ്വ കെ ബി സുമേഷ് (സി പി ഐ ), റാഫേൽ ടോണി (എ എ പി ), തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, ക്ലീൻ കേരള കമ്പനി റിസോഴ്സ് പേഴ്സൺ വിനോദ് കുമാർ, ശുചിത്വമിഷൻ ജില്ല കോഡിനേറ്റർ ഏണസ്റ്റ് തോമസ്, എം പി സന്തോഷ് കുമാർ, പി എം ജഗന്നാഥ്, ടി ഗോപിനാഥൻ, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (26 minutes ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (48 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (4 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (4 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (5 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (5 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (6 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends