Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച CDS പാസ്റ്ററെ പഞ്ഞിക്കിട്ട് ഗണേഷ് കുമാർ.... ഇത് മണ്ടൻ ധാരണയെന്ന് ഗണേഷ് കുമാർ

17 JULY 2023 09:02 PM IST
മലയാളി വാര്‍ത്ത

നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടന്‍ ധാരണയാണെന്നും നിലവിളക്ക് തെളിയിക്കുന്നത് മതപരമായ പ്രവൃത്തിയായി കാണേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ. ശനിയാഴ്ച കൊല്ലം വെട്ടിക്കവലയില്‍ പൊതുചടങ്ങ് ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സി.ഡി.എസ് ചെയര്‍പേഴ്‌സണെ ഉപദേശിച്ചായിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകള്‍. അടുത്ത തവണ വിളക്കു കൊളുത്തണമെന്നും സിഡിഎസ് ചെയർപേഴ്സനോട് ഗണേഷ് കുമാർ തമാശരൂപേണ ആവശ്യപ്പെട്ടു.

ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ ആരും പോകരുതെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റാണെന്നും അങ്ങനെ പറയുന്നവർക്ക് എന്തെങ്കിലും താത്പര്യം കാണുമെന്നും എം.എൽ.എ വ്യക്തമാക്കി. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികാഘോഷ വേദിയിലായിരുന്നു എം.എല്‍.എ നിലവിളക്ക് തെളിയിക്കുന്നത് മതപരമായ പ്രവൃത്തിയായി കാണേണ്ടതില്ലെന്ന് ചെയര്‍പേഴ്‌സണെ ഉപദേശിച്ചത്.

വിളക്ക് കൊളുത്താന്‍ ക്ഷണിച്ചപ്പോള്‍ മതപരമായ തന്റെ വിശ്വാസത്തിനെതിരാണെന്ന കാരണം പറഞ്ഞ് ചെയര്‍പേഴ്‌സണ്‍ ഒഴിഞ്ഞു മാറുകയായിരുന്നു. പാണക്കാട് തങ്ങളുടെ മതസൗഹാര്‍ദപരമായ പ്രവര്‍ത്തനങ്ങളെ ഉദാഹരിച്ചായിരുന്നു ഗണേഷ് കുമാറിന്റെ പ്രസംഗം. ‘ഞാന്‍ ഇവിടെ ഒരു തമാശ കണ്ടു. വിളക്ക് കൊളുത്താന്‍ വിളിച്ചപ്പോള്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ തയ്യാറായില്ല.

ചോദിച്ചപ്പോള്‍ പറഞ്ഞു പാസ്റ്റര്‍ പറഞ്ഞ് കത്തിക്കരുതെന്ന്. വിളക്ക് കൊളുത്താന്‍ പാടില്ലെന്ന് പറഞ്ഞു തന്ന ആ വ്യക്തിക്ക് എന്തോ കുഴപ്പമുണ്ടെന്ന് വേണം കരുതാന്‍. പള്ളികളില്‍ അടക്കം ഇപ്പോള്‍ വിളക്ക് കത്തിക്കുന്നുണ്ട്. പള്ളികളിലെ വൈദികർ മുതൽ ബിഷപ്പുമാർ വരെയുള്ളവർ വിളക്ക് കൊളുത്താറുണ്ട്. വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല. യേശുക്രിസ്തു ജൂതനായിരുന്നു.

എനിക്ക് ഒരുപാട് പള്ളീലച്ചന്മാരെ അറിയാം. ഓർത്തഡോക്സ് സഭയുടെ എല്ലാ പള്ളികളിലും വിളക്ക് കത്തിക്കാറുണ്ട്. വലിയ വിളക്കുകൾ വെച്ചിട്ടുണ്ട്. കൊടിമരം ഉയർത്താറുണ്ട്. മാർത്തോമാ പള്ളിയിലെ അച്ചന്മാരും ബിഷപ്പും വിളക്ക് കത്തിച്ചിട്ടുണ്ട്. മാർത്തോമാ പള്ളിയിലെ തിരുമേനി ഉഗ്രൻമുക്ക് വഴി പോകുന്ന റോഡ് ഉദ്ഘാടനം ചെയ്യുമ്പോൾ എന്നോടും മന്ത്രി റിയാസിനോടുമൊപ്പം അദ്ദേഹവും വിളക്ക് കത്തിച്ചു.

നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടന്‍ ധാരണയാണ്. ഞാന്‍ ബൈബിള്‍ വായിക്കുന്ന ആളാണ്. വെളിച്ചം വേണ്ട എന്ന് യേശു ക്രിസ്തു പറഞ്ഞിട്ടില്ല. മലബാറിൽ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. മലബാറിലെ ഒരു അമ്പലത്തിൽ പുനരുദ്ധാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത് പാണക്കാട് തങ്ങളാണ്. അമ്പലത്തിലെ പരിപാടി കഴിഞ്ഞ് സ്റ്റേജിലിരിക്കുന്ന തങ്ങൾക്ക് അമ്പലത്തിൽ നിന്നുള്ള ഒരു ഉണ്ണിയപ്പം കൊടുത്തു.

കിട്ടിയ ഉണ്ണിയപ്പം സ്വാദോടെ കഴിച്ചയാളാണ് പാണക്കാട്‌ തങ്ങൾ. മതവിശ്വാസത്തിന്റെ പേരില്‍ അദ്ദേഹം അത് കഴിക്കാതിരുന്നില്ല. ഹിന്ദുവിന്റെ ഉണ്ണിയപ്പമാണെന്ന് ആ മഹാനായ വ്യക്തി കരുതിയിട്ടില്ല. അദ്ദേഹം അത് രുചിയോടെ ആ വേദിയില്‍ വെച്ചു തന്നെ കഴിച്ചു. അതുകൊണ്ട് അടുത്ത വേദിയില്‍ ചെയര്‍പേഴ്‌സണ്‍ വിളക്ക് കത്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. വിളക്ക് ഒരു മതത്തിന്റെ മാത്രമല്ല.’ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.

വിവാഹപ്പൊരുത്തം അറിയാനായി ജാതകം നോക്കുന്നതിനെയും ഗണേഷ് കുമാർ വിമർശിച്ചു. 'താൻ നേരത്തെ ഒരു വിവാഹം കഴിച്ചതാണ്. അന്ന് ജാതകത്തിൽ പറഞ്ഞിരുന്നത് നല്ല പൊരുത്തമുണ്ടെന്നായിരുന്നു. എന്നാൽ ആ വിവാഹബന്ധം വേർപെട്ടു. ജാതകം ഒന്നും നോക്കാതെ രണ്ടാമതൊരു വിവാഹം കഴിച്ചു. ഇപ്പോൾ ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകുന്നുവെന്നായിരുന്നു ഗണേഷിന്റെ വാക്കുകൾ.

കുടുംബശ്രീയിൽ പറയുന്നുണ്ട് അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള കൂട്ടായ്മയെന്ന്. ജ്യോത്സന്മാരെ കണ്ടു മന്ത്രവാദത്തിനു കുറിച്ചു വാങ്ങുന്ന മണ്ടികളായി നിങ്ങൾ മാറരുത്. ജാതകം നോക്കി ആദ്യമൊന്നു കല്യാണം കഴിച്ചു. ‘16ൽ 18’ പൊരുത്തമായിരുന്നു. എന്നിട്ട് എവിടെപ്പോയി, രണ്ടാമതും കല്യാണം കഴിച്ചു, ജാതകമേ നോക്കിയില്ല. ഒരു കുഴപ്പവുമില്ല. ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ പോകരുത്.’’

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (26 minutes ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (48 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (4 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (4 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (5 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (5 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (6 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends