Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മഅദനി കേരളത്തിലേക്ക്! സുരക്ഷ ഒരുക്കാൻ പിണറായി പോലീസും... സുപ്രീംകോടതി പറഞ്ഞതിങ്ങനെ...

17 JULY 2023 09:04 PM IST
മലയാളി വാര്‍ത്ത

പി ഡി പി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ്. മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാനും ചികിത്സ തേടാനും സുപ്രീം കോടതി അനുമതി നൽകി കഴിഞ്ഞു. കൊല്ലത്തുള്ള കുടുംബ വീട്ടിലെത്തി തന്റെ പിതാവിനെയും കാണാം. മഅദനിക്ക് കർണാടക പൊലീസ് അകമ്പടി നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു.

ഇത്തവണ കേരളത്തിലേക്കു പോകാൻ അനുവാദം നൽകിയ സുപ്രീം കോടതി, കഴിഞ്ഞ തവണത്തേതു പോലെ കർണാടക പൊലീസ് സുരക്ഷ നൽകണമെന്ന് നിർദേശവും വെച്ചിട്ടില്ല. കൂടാതെ കേരള പൊലീസിന്റെ അകമ്പടിയും ഉണ്ടാകില്ല. എന്നാൽ നാട്ടിൽ തിരിച്ചെത്തിയാൽ 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തി റിപ്പോർട്ട് ചെയ്യണം എന്ന നിബന്ധനയുണ്ട്.

ചികിത്സയ്ക്കായി എറണാകുളത്തേക്കും പോകാം. കൊല്ലം ജില്ലയിൽ തങ്ങണമെന്നാണ് കോടതി നിർദ്ദേശിച്ചതെങ്കിലും, ചികിത്സയ്ക്കായി ജില്ല വിട്ട് പോകാനും അനുവദിച്ചിട്ടുണ്ട്. എന്നാൽ കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടു കൂടി മാത്രമേ ജില്ല വിട്ടു പോകാവൂ എന്നും പ്രത്യേക നിർദ്ധേശം. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുെട ഈ ഉത്തരവ്.

മഅദനിയുടെ ആവശ്യത്തെ കർണാടക സർക്കാർ എതിർത്തിരുന്നു. മഅദനിയുടെ കേസുമായി ബന്ധപ്പെട്ട് വിചാരണ ഏറെക്കുറേ പൂർത്തിയായി കഴിഞ്ഞതാണ്. അതിനാൽ തന്നെ ഇനി മുന്നോട്ടുള്ള കോടതി നടപടികളിൽ മഅദനിയുടെ സാന്നിധ്യം ആവശ്യമില്ല എന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി.

കൂടാതെ അദ്ദേഹത്തിന്റെ ആരോ​ഗ്യനില ദിനം പ്രതി വഷളായി കൊണ്ടിരിക്കുകയാണെന്നും മികച്ച ചികിത്സ ലഭ്യമാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച കോടതി നാട്ടിൽ പോയി താമസിക്കാൻ മഅദനിക്ക് അനുവദിക്കുകയായിരുന്നു. മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും സുപ്രീം കോടതി വിലയിരുത്തി.

സാക്ഷി വിസ്താരമടക്കം പൂർത്തിയായ സാഹചര്യത്തിൽ ഇനി മഅദനിയുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. പക്ഷെ ബെംഗളുരുവിലെ വിചാരണ കോടതി അവശ്യപ്പെടുകയാണെങ്കിൽ അവിടെ ഹാജരാകേണ്ടതാണെന്നും സുപ്രീം കോടതി നിർദേശിച്ചു.

നേരത്തെ കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും, പിതാവിനെ കാണാൻ സാധിക്കാതെ മടങ്ങേണ്ടി വന്നെന്നും കേരളത്തിലേക്ക് പോകാൻ വീണ്ടും അനുമതി നൽകണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം. തനിക്ക് ​ഗുരതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും മഅദനി കോടതിയിൽ ആവശ്യപ്പെട്ടു.

വൃക്ക മാറ്റിവയ്ക്കൽ അടക്കമുള്ള ചികിത്സകൾ ആവശ്യമാണെന്നും രോഗബാധിതനായ തനിക്ക് ഇത്രയും കടുത്ത ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്. അതുപോലെ തന്റെ സുരക്ഷാ മേൽനോട്ടം കേരള പൊലീസിനെ ഏൽപിക്കണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി പറയുന്നു.

കർണാടക സർക്കാരിന്റെ ചെലവ് താങ്ങാനാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേരളത്തിൽ കഴിയാൻ നേരത്തെ, മൂന്നു മാസത്തോളം സുപ്രീം കോടതി മഅദനിക്ക് അനുമതി നൽകിയിരുന്നു. സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ഒരുകോടിയോളം രൂപ ആവശ്യപ്പെട്ടത്. ഈ തുക താങ്ങാൻ കഴിയാത്തതിനാൽ ജൂൺ 26ന് മാത്രമാണ് കേരളത്തിലേക്ക് പോയതെന്നാണ് മഅദനി സുപ്രീം കോടതിയെ അറിയിച്ചത്.

കഴിഞ്ഞ മാസം 26നാണ് മഅദനി കേരളത്തിലെത്തിയത്. തുടർന്ന് ജൂലൈ ആറിന് തിരിച്ച് പോകുകയും ചെയ്തു. രോഗാവസ്ഥയിൽ കിടക്കുന്ന പിതാവിനെ കാണാനാണ് അന്ന് മഅദനി കേരളത്തിലേക്ക് വന്നിരുന്നത്. മഅദനിക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നിലവിൽ ഉള്ളതെന്നും. അതിനാൽ ദീർഘ ദൂര യാത്ര അനുവദിച്ചു നൽകാൻ സാധിക്കില്ലെന്നുമുള്ള മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്ന് കൊല്ലത്ത് എത്തി പിതാവിനെ കാണാനുള്ള ശ്രമം ഉപേക്ഷിച്ച് അദ്ദേഹം അവിടെ നിന്നും തിരിച്ചു പോവുകയായിരുന്നു.

അന്ന് കേരളത്തിലെത്തിയതിനു പിന്നാലെ അസുഖ ബാധിതനായിതിനെ തുടർന്ന് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടയിൽ മഅദനിയുടെ പിതാവിനെ കൊച്ചിയിൽ എത്തിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം അതിനും സാധിച്ചില്ല. അതിനുശേഷം ബെംഗളൂരുവിലേക്ക് തിരിച്ചു പോയതിനു പിന്നാലെയാണ് കേരളത്തിലേക്കു വീണ്ടും പോകാൻ അനുമതി തേടി മഅദനി സുപ്രീം കോടതിയെ സമീപിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (27 minutes ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (49 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (4 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (4 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (5 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (5 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (6 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends