കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായി... മുഹറം ഒന്ന് ഇന്ന് ....

കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് മുഹറം ഒന്നും ജൂലായ് 27ന് മുഹറം ഒമ്പതും 28ന് മുഹറം പത്തും ആയിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി അറിയിച്ചു.
അതേസമയം യു.എ.ഇ.യില്‍ മുഹറം മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യമായതായി അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രകേന്ദ്രം അധികൃതര്‍ സ്ഥിരീകരിച്ചു. ഇതനുസരിച്ച് ബുധനാഴ്ചയാണ് മുഹറം ഒന്ന്. കേന്ദ്രത്തിന്റെ നിരീക്ഷണാലയത്തില്‍ ലഭിച്ച ചിത്രം അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്. ഹിജ്റ കലണ്ടര്‍ പ്രകാരം മുഹറം ഒന്നാംതീയതിയാണ് പുതുവര്‍ഷം തുടങ്ങുന്നത്.
ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് യു.എ.ഇ.യില്‍ 21-ന് (വെള്ളിയാഴ്ച) ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു.
ഉം അല്‍ ഖുറ കലണ്ടര്‍ പ്രകാരം ഹിജ്റവര്‍ഷം 1445-ലെ ഒന്നാമത്തെ ദിവസം ബുധനാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോടതി . മുഹറം ഒന്ന് പ്രമാണിച്ച് കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലും ബുധനാഴ്ച പൊതുഅവധിയാണ്.
രാജ്യത്തെ സ്വകാര്യമേഖല ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.യു.എ.ഇ.യ്ക്ക് പുറമേ സൗദി അറേബ്യയും ജോര്‍ദാനും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു.
"
https://www.facebook.com/Malayalivartha


























