സംസ്ഥാനത്ത് ഇന്നുമുതല്‍ ശനിയാഴ്ചവരെ വടക്കന്‍ ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചേക്കും....നാല് ജില്ലകളില്‍ ശനിയാഴ്ച വരെ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നുമുതല്‍ വടക്കന്‍ ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്പെട്ടേക്കും. മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്നുമുതല്‍ 22വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നു മുതല്‍ 22വരെ വടക്കന്‍ കേരളം, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .
കൂടാതെകേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
https://www.facebook.com/Malayalivartha


























