ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് ആയി സ്വര്‍ണ കിണ്ടി സമര്‍പ്പിച്ചു....നൂറ് പവനോളം വരുന്ന സ്വര്‍ണ കിണ്ടിയാണ് ക്ഷേത്ര നടയില്‍ വച്ചത്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് ആയി സ്വര്‍ണ കിണ്ടി സമര്‍പ്പിച്ചു. നൂറ് പവനോളം വരുന്ന സ്വര്‍ണ കിണ്ടിയാണ് ക്ഷേത്ര നടയില്‍ വച്ചത്.
ചെന്നൈ സ്വദേശി ബിന്ദു ഗിരി എന്ന ഭക്തയാണ് 770 ഗ്രാം വരുന്ന കിണ്ടി വഴിപാട് ആയി നല്‍കിയത്. 53 ലക്ഷം രൂപയോളം വില വരും. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കിണ്ടി സമര്‍പ്പിച്ചത്.
അതേസമയം സ്രഷ്ടാവായും രക്ഷിതാവായും ഭക്തര്‍ക്ക് അഭയവും ആശ്രയവുമായി ആനന്ദമൂര്‍ത്തിയായ ഉണ്ണിക്കണ്ണന്‍ ഗുരുവായൂരില്‍ വിളങ്ങുന്നു. ഗുരുവായൂരപ്പന്റെ ദര്‍ശനപുണ്യം ലഭിക്കുക എന്നത് ജന്മാന്തര സുകൃതമാണ്.
ഗുരുവായൂരില്‍ 3 മണിക്ക് നടതുറക്കുന്നു. നിര്‍മ്മാല്യദര്‍ശനം മുതല്‍ തൃപ്പുക വരെയുള്ള സമയങ്ങളില്‍ ഭഗവാന്‍ വിവിധ ഭാവങ്ങളിലാണ് ദര്‍ശനം നല്‍കുന്നത്.
"
https://www.facebook.com/Malayalivartha


























